തിരുവനന്തപുരം: പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കടക്കം മാലിന്യ സംസ്കരണത്തിലെ പ്രവർത്തന മികവിന് റേറ്റിംഗ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഗ്രീൻ ലീഫ് റേറ്റിംഗ് എന്ന് പേരിട്ടിരിക്കുന്ന റേറ്റിങ് പ്രക്രിയയിൽ പൊതുജനങ്ങൾക്കും ഓരോ മേഖലകളെയും വിലയിരുത്താനാവും.
ആശുപത്രികൾ, ആരോഗ്യ രംഗത്തെ മറ്റ് സ്ഥാപനങ്ങൾ, അംഗൻവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെഎസ്ആർടിസി, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ സംസ്ഥാന തലത്തിൽ റേറ്റിംഗിന് വിധേയമാക്കും.
ഇതോടെ മാലിന്യ പരിപാലന സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ റേറ്റിംഗ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചു.
മൊത്തം 200 മാർക്ക് നിശ്ചയിച്ചിട്ടുള്ള റേറ്റിംഗിൽ 50 മാർക്ക് കക്കൂസ് മാലിന്യ സംസ്കരണത്തിനും, 40 മാർക്ക് ശുചിമുറികൾക്കും, 50 മാർക്ക് മലിന ജല സംസ്കരണത്തിനും, 40 മാർക്ക് ഖര മാലിന്യ സംസ്കരണത്തിനുമാണ്. 20 മാർക്ക് ഹരിത ചട്ടപാലനത്തിനും ശുചിത്വ മാലിന്യ നിർമ്മാർജ്ജനത്തിനായുള്ള വിവര വിജ്ഞാന വ്യാപനത്തിനുമായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയിലും മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും, പൊതു ശുചിത്വത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും വിലയിരുത്തൽ.
സർക്കാർ മേഖലയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രൈമറി ഹെൽത്ത് സെന്ററുകൾ മുതൽ മെഡിക്കൽ കോളെജ് വരെയുള്ള ആരോഗ്യ സ്ഥാപനങ്ങൾ, പ്രീപ്രൈമറി മുതൽ കോളെജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, അങ്കണവാടികൾ, കെഎസ്ആർടിസിയുടെ ഓപ്പറേറ്റിംഗ് സെന്ററുകൾ മുതൽ സെന്റട്രൽ ഡിപ്പോ വരെയുള്ള സ്ഥാപനങ്ങളും, ബസ്സുകളും, പട്ടണങ്ങളുമാണ് റേറ്റിംഗിന് വിധേയമാകുന്നത്. സ്വകാര്യ മേഖലയിൽ ആശുപത്രി, ഹോട്ടൽ, റസ്റ്റോറന്റുകൾ, ബേക്കറികൾ, ഹോസ്റ്റലുകൾ, മാളുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ഓഡിറ്റോറിയം, അപ്പാർട്ട്മെന്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കൺവെൻഷൻ സെന്ററുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ റേറ്റ് ചെയ്യപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്