പ്രായമാകുമ്പോൾ നമുക്ക് മറവിപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുള്ളത് പൊതുവെ നാം അംഗീകരിച്ചു കൊടുക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഈ വിശ്വാസം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ. നിക്കി എല്‍. ഹില്ലിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നു.
വാര്‍ദ്ധക്യത്തില്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്ന പ്രായമായ മുതിര്‍ന്നവര്‍ക്ക് മികച്ച ഓര്‍മ ശക്തി ഉണ്ടാകുന്നതായും പഠനം വ്യക്തമാക്കുന്നു. ചുരുക്കത്തില്‍, നമ്മുടെ വാര്‍ദ്ധക്യം നമ്മുടെ മാനസികാവസ്ഥയുമായും തലച്ചോറിന്റെ പ്രവര്‍ത്തനവുമായും വളരെയധികം ബന്ധമുണ്ടെന്ന് സാരം .
65-90 വയസ് വരെ പ്രായമുള്ള 581 മുതിര്‍ന്നവരിലാണ് ഇത്തരമൊരു പഠനം നടത്തിയത്. പ്രായമായ ആളുകളില്‍ അവരുടെ അറിവുമായി ബന്ധപ്പെട്ട കഴിവുകളോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.
ലളിതമായി പറഞ്ഞാല്‍, വാര്‍ദ്ധക്യത്തിന്റെ ഒരു പ്രധാന ഭാഗമായി ഒരു വ്യക്തി ഓര്‍മ്മക്കുറവിനെ കാണുന്നുവെങ്കില്‍, മറവി അവരെ പിടികൂടാനുള്ള സാധ്യത ഏറെയാണ്. മറുവശത്ത്, ഒരു വ്യക്തി കൂടുതല്‍ പോസിറ്റീവ് സമീപനം പുലര്‍ത്തുന്നുവെങ്കില്‍, അവര്‍ക്ക് ഓര്‍മ്മയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വീഴ്ചകള്‍ സാധാരണ അനുഭവങ്ങളായി കാണാന്‍ കഴിയും. പഠനം, വാര്‍ദ്ധക്യം, ശാരീരിക ആരോഗ്യം, മാനസികാരോഗ്യം, വൈജ്ഞാനിക പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള കാര്യങ്ങള്‍ പഠനത്തിൽ വിശകലനം ചെയ്തു.
അതേസമയം ന്യൂറോ ഡീജനറേറ്റീവ് രോഗമായ ഡിമെൻഷ്യയിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നതിന് ഭക്ഷണക്രമവും ഏറെ സഹായകമാകും. ജെറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, നട്‌സ് പതിവായി കഴിക്കുന്നതിൻ്റെ പങ്കിനെ കുറിച്ചും അവ ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നുണ്ടോയെന്നും പ്രതിപാദിക്കുന്നുണ്ട്.
പ്രായമായവരിൽ നട്‌സ് പതിവായി കഴിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത 12% കുറയ്ക്കുമെന്നാണ് പറയുന്നത്. കൂടാതെ, കശുവണ്ടി, ബദാം ഉപ്പില്ലാത്ത അണ്ടിപ്പരിപ്പ് എന്നിവ കൂടുതൽ ആരോഗ്യകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്