ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ശരീരത്തിൽ ഇൻസുലിൻ ശരിയായി ഉൽപ്പാദിപ്പിച്ചാൽ മാത്രമേ ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രണത്തിലാക്കാൻ കഴിയൂ.എന്നാൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോൾ ഗ്ലൂക്കോസിൻ്റെ അളവ് കൂടുകയും ഇത് പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ പ്രമേഹം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. തിമിരം, പ്രത്യേകിച്ച് പ്രായമായവരിൽ പ്രമേഹം മൂലവും ഉണ്ടാകാം. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.
എന്താണ് തിമിരം?
കണ്ണിലെ ലെന്‍സില്‍ മൂടലും, അതുമൂലം കാഴ്ചയില്‍ മങ്ങലും അനുഭവപ്പെടുന്ന അവസ്ഥയാണ് തിമിരം.തിമിരം ബാധിച്ചാൽ രാത്രി കാഴ്ച ശരിയായ രീതിയിൽ കാണാൻ സാധിക്കില്ല. വായിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുപോലെ സമീപത്ത് നിൽക്കുന്നവരുടെ മുഖം പോലും വ്യക്തമായി കാണണമെന്നില്ല. വാഹനമോടിക്കുന്നവർക്ക് അവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വെളിച്ചം കണ്ണുകളിൽ പതിക്കുമ്പോൾ, നിങ്ങൾക്ക് വിവിധ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. അതിനാൽ കൃത്യസമയത്ത് ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
തിമിരത്തിന് പിന്നിൽ
തിമിരം പ്രധാനമായും കാണുന്നത് പ്രായമായവരിലാണ്. പ്രായമാകുന്തോറും കണ്ണിൻ്റെ ലെൻസിൽ പല മാറ്റങ്ങളും സംഭവിക്കുന്നു. വ്യക്തത കുറയുന്നു. കൂടാതെ, പ്രായമാകുമ്പോൾ, ലെൻസിലെ പ്രോട്ടീനും ഫൈബറും തകരാൻ തുടങ്ങുന്നു. ഇതെല്ലാം കാഴ്ചക്കുറവിലേക്ക് നയിക്കുകയും തിമിരത്തിന് കാരണമാവുകയും ചെയ്യുന്നു.
പ്രമേഹവും തിമിരവും
പ്രമേഹം ഉള്ളവരില്‍, പ്രത്യേകിച്ച്, കൃത്യമായ രീതിയില്‍ ചികിത്സിക്കാത്തവരില്‍ തിമിരം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, പ്രമേഹം ശരീരത്തിലെ രക്തധമനികളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കണ്ണിലെ രക്തധമനികളെയും പ്രമേഹം ബാധിക്കുന്നു. അതിനാല്‍ കൃഷ്ണമണിയിലേയ്ക്കും അതുപോലെ, കോര്‍ണിയയിലേയ്ക്കും പോഷകങ്ങളും ഓക്‌സിജനും കൃത്യമായി എത്താതിരിക്കുന്നതിന് ഇത് കാരണമാകുന്നു.
കൂടാതെ, പ്രമേഹം കൂടുമ്ബോള്‍ കണ്ണിലെ ലെന്‍സില്‍ വീക്കം ഉണ്ടാകുന്നു. ഇത് കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്