പിലിഭിത്ത്: 13കാരിയായ മകളെ സ്കൂളിന് പുറത്ത് വച്ച് വിഷം നിർബന്ധിച്ച് കഴിപ്പിച്ച അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ്. ബന്ധുക്കളും പെൺകുട്ടിയുടെ പിതാവുമായി സ്വത്ത് തർക്കം നിലനിൽക്കുന്നതിനിടെ ആണ് സംഭവം ഉണ്ടായത്. ഉത്തർ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം.
സ്കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കുട്ടിയുടെ പിതാവിന്റെ സഹോദരനെന്ന ആരോപണവുമായി കുട്ടിയുടെ അമ്മാവൻ രംഗത്ത് എത്തി.
ആറാം ക്ലാസ് വിദ്യാർത്ഥിനിയെ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമായതോടെ 13വയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്