ആമാശയ കാൻസർ: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

OCTOBER 15, 2024, 3:14 PM

ലോകത്തിലെ ഏറ്റവും സാധാരണമായ അഞ്ചാമത്തെ ക്യാൻസറാണ് ആമാശയ  ക്യാൻസർ. വയറ്റിലെ ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ എന്നറിയപ്പെടുന്ന ആമാശയ അര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടുപിടിക്കാന്‍ പ്രയാസമാണ്. രോഗം വികസിക്കാന്‍ സമയമെടുക്കുന്നതുകൊണ്ട് തന്നെ, ഇത് ആമാശയത്തിന് പുറത്തേക്ക് വ്യാപിച്ചതിന് ശേഷം മാത്രമേ കണ്ടെത്താനാകൂവെന്ന് cancer.org പറയുന്നു. ഇതാണ് രോഗത്തെ ഏറ്റവും അപകടകരമാക്കുന്നത്. വയറ്റിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ചില ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണക്രമം

അനാരോഗ്യകരമായ ഭക്ഷണമാണ് വയറ്റിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന മറ്റൊരു ഘടകം. സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം മുതലായവ പതിവായി കഴിക്കുന്നത് അപകടകരമാണ്. പകരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയാൽ സമ്പന്നമായ പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണത്തിന് ഊന്നൽ നൽകുന്നത് കാൻസർ സാധ്യത കുറയ്ക്കും.

vachakam
vachakam
vachakam

ഉപ്പ്

ഉപ്പ് അമിതമായി കഴിക്കുന്നത് രക്തത്തിലെ സോഡിയത്തിൻ്റെ അളവ് വർദ്ധിപ്പിക്കും. ഇത് കോശജ്വലനത്തിനും അതുവഴി കോശനാശത്തിനും ഇടയാക്കും. ഇത് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, അച്ചാറുകൾ, ഉണക്കമീൻ തുടങ്ങിയവയിൽ ഉപ്പ് കൂടുതലാണ്.

പുകവലി, മദ്യപാനം

vachakam
vachakam
vachakam

വിട്ടുമാറാത്ത സമ്മർദ്ദം വീക്കം ഉണ്ടാക്കുന്നു. ഇത് വയറ്റിലെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. സമ്മർദ്ദം പുകവലി, മദ്യപാനം, അമിത ഭക്ഷണം എന്നിവയിലേക്ക് നയിക്കുന്നു. മൂന്ന് ഘടകങ്ങളും വയറ്റിലെ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വ്യായാമം, ധ്യാനം, യോഗ മുതലായവയിലൂടെ സമ്മർദ്ദം നിയന്ത്രിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നു.

ജനിതക കാരണങ്ങള്‍

പാരമ്പര്യമായി ചില ജനിതക രോഗങ്ങളുണ്ടെങ്കിൽ ആളുകൾക്ക് ആമാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.

vachakam
vachakam
vachakam


ലക്ഷണങ്ങൾ 

ഭക്ഷണത്തിന് ശേഷമുള്ള നെഞ്ചെരിച്ചില്‍

  1. ദഹനക്കേട്, വായുകയറ്റം
  2. വിശപ്പില്ലായ്മ, തലകറക്കം, ക്ഷീണം
  3. വിട്ടുമാറാത്ത വയറുവേദന
  4. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്
  5. ഓക്കാനം, ഛര്‍ദ്ദി
  6. മലത്തിലെ രക്തം കറുപ്പ്, ടാറി മലം (മെലീന) ആയി കാണപ്പെടുന്നു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam