ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ പരാമർശിച്ചിരുന്നു.അതായത് ഒരു തുള്ളി മദ്യം പോലും ക്യാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്ന് ചുരുക്കം.
ഇപ്പോഴിതാ മദ്യപാനം ആറ് തരത്തിലുള്ള ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച്ചിൻ്റെ (AACR) 2024 ലെ കാൻസർ റിപ്പോർട്ടും ഈ പഠനത്തെ പിന്താങ്ങുന്നുണ്ട്.
എല്ലാ കാൻസർ കേസുകളിലും 40% ശ്രദ്ധിച്ചാൽ ഇല്ലാതാക്കാവുന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു, അതായത് നമ്മുടെ ജീവിതശൈലി മാറ്റിയാൽ ഈ അപകട ഘടകങ്ങളെ വളരെ എളുപ്പത്തിൽ തടയാൻ കഴിയും. മദ്യപാനമാണ് അവയിൽ പ്രധാനം. ആൽക്കഹോൾ കഴിക്കുന്നതുമായി ബന്ധപ്പെട്ട ആറ് തരം അർബുദങ്ങൾ ഇവയാണ്.
മദ്യത്തോടൊപ്പം തന്നെ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, മദ്യം, പുകയില, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, എന്നിവയും അപകടഘടകങ്ങളാണ്. ഇത് നേരത്തെയുള്ള ക്യാൻസറുകളുടെ വർദ്ധനവിൽ പങ്കുവഹിക്കുന്നു.ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് റെഡ് വൈനിന് ചില രോഗങ്ങളിൽ നിന്ന് സംരക്ഷണം ഉണ്ടാകുമെന്നാണ്, എന്നാൽ ഇത് ക്യാൻസറിനെ തടയാൻ സഹായിക്കുമെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല.
മദ്യപാനം കുറയ്ക്കുകയോ മദ്യപാനം പൂർണ്ണമായും നിർത്തുകയോ ചെയ്യുന്നവർക്ക് ആൽക്കഹോൾ സംബന്ധമായ ക്യാൻസർ വരാനുള്ള സാധ്യത 8% കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. കുടൽ അർബുദം, സ്തനാർബുദം തുടങ്ങിയ ഏറ്റവും സാധാരണമായ ക്യാൻസറുകൾ ഉൾപ്പെടെ കുറഞ്ഞത് ഏഴ് തരം ക്യാൻസറുകളെങ്കിലും മദ്യപാനം വഴി ഉണ്ടാകുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്