അമിതമായ മദ്യപാനം യുവാക്കളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ. ഒരു കാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന സ്ട്രോക്ക് ചെറുപ്പക്കാർക്കിടയിലും കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
അമിത മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലങ്ങളാണ് ഇതിന് പിന്നിലെന്ന് വിവിധ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രക്തക്കുഴലുകള്‍ കട്ട പിടിക്കുകയോ പൊട്ടുകയോ ചെയ്യുന്നത് മൂലം മസ്തിഷ്കത്തിൻ്റെ ഒരു ഭാഗത്തിന് ഓക്സിജൻ ലഭിക്കാതെ വരുമ്ബോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്.
ഇത് ചില മസ്തിഷ്ക കോശങ്ങളുടെ മരണത്തിന് കാരണമാകുന്നു. സംസാരിക്കാനോ നടക്കാനോ ചിന്തിക്കാനോ കൈകള്‍ ചലിപ്പിക്കാനോ ഉള്ള ബുദ്ധിമുട്ട് പോലുള്ള വൈകല്യങ്ങളിലേക്ക് ഇത് നയിച്ചേക്കാം. പക്ഷാഘാതം മൂലമുള്ള മരണങ്ങൾ 2020-ൽ 66 ലക്ഷത്തിൽ നിന്ന് 2050-ഓടെ 97 ലക്ഷമായി ഉയരുമെന്ന് സമീപകാല ലാൻസെറ്റ് പഠനം വെളിപ്പെടുത്തി.
അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, സമ്മർദ്ദം, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയ്‌ക്ക് പുറമെ മദ്യവും പുകയില ഉപഭോഗവും സ്‌ട്രോക്കിനുള്ള സാദ്ധ്യതകള്‍ വർധിപ്പിക്കുന്നു.
2022-ലെ ഒരു ഇൻ്റർസ്ട്രോക്ക് പഠനം, ഉയർന്നതും മിതമായതുമായ മദ്യപാനം ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. മദ്യപാനം ദീർഘകാല ന്യൂറോളജിക്കല്‍ ആഘാതം സൃഷ്ടിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്