ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അതിജീവനം മെച്ചപ്പെടുത്താൻ വ്യായാമം സഹായിക്കുമെന്ന് പഠനം. അമേരിക്കൻ കോളേജ് ഓഫ് സർജൻസ് (എസിഎസ്) തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, സംഗീതം കേൾക്കുമ്പോൾ കോർട്ടിസോളിൻ്റെ അളവ് കുറയുന്നത് രോഗികളെ അതിജീവിക്കാൻ സഹായിച്ചേക്കാം.
ശസ്ത്രക്രിയയ്ക്കുശേഷം മയക്കത്തിൽ നിന്ന് പുറത്തുവരുന്ന ഒരു രോഗിക്ക് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് അമിതമായ ഭയവും വർദ്ധിച്ചുവരുന്ന ഉത്കണ്ഠയും അനുഭവപ്പെടാം.
എന്നാൽ മയക്കത്തില്‍ നിന്ന് യഥാര്‍ത്ഥ്യത്തിലേക്കുള്ള മാറ്റത്തിനെ അംഗീകരിക്കാന്‍ പാട്ടിനായേക്കുമെന്ന് കാലിഫോര്‍ണിയ നോര്‍ത്ത്‌സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ സര്‍ജറി വിഭാഗം പ്രൊഫസറായ എല്‍ഡോ ഫ്രിസ പറയുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ബുദ്ധിമുട്ടുകൾ മറികടക്കാൻ പ്രത്യേകിച്ച് സാമ്പത്തികവും ശാരീരികവുമായ ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുമെന്നും അവർ പറയുന്നു.
മനുഷ്യര്‍ക്കിടയില്‍ പാട്ടിനുള്ള സ്വാധീനം സംബന്ധിച്ച് ആയിരത്തില്‍പ്പരം പഠനങ്ങളും 35-ഓളം ഗവേഷണ റിപ്പോര്‍ട്ടുകളും വിലയിരുത്തിയ ശേഷമാണ് ഗവേഷകര്‍ നിഗമനത്തിലെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്