ജോലി ഭാരം താങ്ങാനാവുന്നില്ലേ? ടെക്‌നോസ്‌ട്രെസ്' മറികടക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

OCTOBER 22, 2024, 4:21 PM

മൾട്ടിനാഷണൽ കമ്പനികളും ഐടി ഓർഗനൈസേഷനുകളും ഉൾപ്പെടെ ടെക്‌നോളജി മേഖലയിൽ പ്രവർത്തിക്കുന്നവർ ജോലിഭാരത്തിന് പുറമെ അനുഭവിക്കുന്ന മാനസിക പിരിമുറുക്കമാണ് ടെക്‌നോസ്‌ട്രെസ്.

സാങ്കേതികവിദ്യയുടെ കുത്തൊഴുക്കിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഈ മേഖലയിലെ ജീവനക്കാർ വളരെയധികം ഉത്കണ്ഠയും മാനസിക സമ്മർദ്ദവും നേരിടുന്നു. പുതിയ മാറ്റങ്ങളിലെല്ലാം പ്രാവീണ്യം നേടിയില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന ഭയവും ജീവനക്കാർക്കിടയിലുണ്ട്. വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് രീതികൾ മുതലായവ പലരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

ജീവനക്കാർ സ്വയം അപ്‌ഗ്രേഡ് ചെയ്യുന്നതിനൊപ്പം കമ്പനിയിലെ ഉന്നതർക്കും 'ടെക്‌നോസ്ട്രെസ്' കുറയ്ക്കാൻ ഇടപെടാൻ കഴിയും. 'ടെക്നോസ്ട്രെസ്' കൈകാര്യം ചെയ്യാനുള്ള അഞ്ച് വഴികൾ ഇതാ.

vachakam
vachakam
vachakam

കൃത്യമായ വിലയിരുത്തൽ: ജീവനക്കാർ നേരിടുന്ന സമ്മർദ്ദം അളക്കാൻ അവർക്കിടയിൽ പതിവായി സർവേകൾ നടത്തുക. തുറന്ന സംഭാഷണങ്ങളും ചർച്ചകളും മാനേജർമാരെ അവരുടെ ടീമുകളെ ബാധിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും സഹായിക്കും.

നയങ്ങൾ: നയങ്ങൾ സൃഷ്‌ടിക്കുന്നത് ടെക്‌നോസ്‌ട്രെസ് തടയുന്നതിന് അതിരുകൾ നിശ്ചയിക്കാൻ സഹായിക്കും. മാനേജർമാർ ജീവനക്കാരുമായി ഇടപഴകുകയും അവരുടെ ക്ഷേമം സംരക്ഷിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കുകയും വേണം.

പരിശീലനം: വിവിധ പരിശീലനക്ലാസുകള്‍ നടത്തുന്നത് ജീവനക്കാര്‍ക്ക് അവരുടെ ഡിജിറ്റല്‍ സാക്ഷരതാ നൈപുണ്യം വികസിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ, ഓഫീസ് ജോലികള്‍ക്കും വ്യക്തിജീവിതത്തിനുമിടയിലുള്ള അതിര്‍വരമ്പുകള്‍ നിശ്ചിക്കാന്‍ സഹായിക്കുകയും ചെയ്യും

vachakam
vachakam
vachakam

ലീഡര്‍ഷിപ്പ്: സ്ഥാപനത്തിലെ മറ്റ് മാനേജര്‍മാരോടും ഉന്നതപദവിയിലിരിക്കുന്നവരോടും മാതൃകാപരമായി പെരുമാറാനും സ്ഥാപനത്തിനുള്ളില്‍ ആരോഗ്യകരമായ ഡിജിറ്റല്‍ ആശയവിനിമയ പരിശീലത്തിന് പിന്തുണ നല്‍കാനും ആവശ്യപ്പെടാം.

ശ്രദ്ധാപൂര്‍വം കേള്‍ക്കാം: ഒരു സ്ഥാപനത്തിലെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കും കടുത്ത ടെക്‌നോസ്‌ട്രെസ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയും കൃത്യമായ ഇടവേളകളില്‍ പരിശോധനയും മൂല്യനിര്‍ണയങ്ങളും സര്‍വെയും നടത്തുകയും ജീവനക്കാരോട് തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുകയും വേണം

അമിതമായ സമ്മർദ്ദം ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, മോശം ഉറക്കം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇക്കാരണത്താൽ, മാനേജർമാരും ജീവനക്കാരും അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമം സംരക്ഷിക്കുന്നതിന് ഈ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam