സെർവിക്കൽ ക്യാൻസർ ചികിത്സയിൽ വഴിത്തിരിവുമായി ഗവേഷകർ. മരണസാധ്യത 40 ശതമാനംവരെ കുറയ്ക്കുന്ന ചികിത്സാരീതിയാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ആഗോളതലത്തിൽ 660,000 പുതിയ കേസുകളും 350,000 മരണങ്ങളും സെർവിക്കൽ ക്യാൻസർ മൂലം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന നാലാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. രോഗികളിൽ ഭൂരിഭാഗവും 30 വയസ്സിനു മുകളിലുള്ളവരാണ്. മതിയായ ചികിൽസ ലഭിച്ച പലരിലും രോഗം മാറിയതായും റിപ്പോർട്ടുകളുണ്ട്.
യുകെ, മെക്സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള പത്ത് വര്‍ഷത്തിലേറെയായി ചികിത്സ തുടരുന്ന രോഗികളിലാണ് പുതിയ ചികിത്സാപദ്ധതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേര്‍ന്നുള്ള സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധാരണ ചികിത്സാരീതിയായ കീമോറേഡിയേഷന് വിധേയമാക്കുംമുന്‍പ് ഇവര്‍ക്ക് കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് നല്‍കിയിരുന്നു.
ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൻ്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ, മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് ശേഷം അഞ്ച് വർഷത്തിനുള്ളിൽ രോഗം മൂലമുണ്ടാകുന്ന മരണ സാധ്യതയിൽ 40 ശതമാനം കുറവും രോഗം ആവർത്തിക്കാനുള്ള സാധ്യത 35 ശതമാനവും കുറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഒരു പഠനം ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ല്‍ കീമോറേഡിയേഷന്‍ സ്വീകരിച്ചതിനുശേഷമുള്ള അതിജീവനത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.മേരി മക്കോമാക് ദ ഗാര്‍ഡിയനോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്