ബോളിവുഡിലെ താര സുന്ദരിയാണ് ആലിയ ഭട്ട്. വളരെ ചെറിയ സമയത്തിനുള്ളില്‍ ബോളിവുഡില്‍ തന്‍റേതായ ഇടം കണ്ടെത്താൻ നടിക്ക് സാധിച്ചു. ചര്‍മ്മ സൗന്ദര്യത്തിലും, ഫാഷനിലും, ആരോഗ്യത്തിലും തന്റേതായ വ്യക്തിത്വം സൂക്ഷിക്കുന്ന നടികൂടിയാണ് ആലിയ ഭട്ട്. ഇത് യുവ തലമുറയ്ക്ക് കൂടി പ്രചോദനമാണ്.
ആലിയ ഭട്ടിനെപ്പോലെ പെർഫെക്റ്റ് ഫിഗർ ലഭിക്കാൻ ശ്രമിക്കുന്നവരും അക്കൂട്ടത്തിലുണ്ട്. മുൻപ് 75 കിലോയുണ്ടായ ആലിയയുടെ ഭാരം ഇപ്പോൾ 55 ആണ്. ശരീരഭാരം കുറയ്ക്കുന്നതിനായി ആലിയ ഭട്ട് പിന്തുടര്‍ന്ന വ്യായാമവും ഡയറ്റ് രീതികളും എന്തെല്ലാമെന്ന് നോക്കാം.
വ്യായാമം
ഓർഗാനിക്
ഭക്ഷണത്തിൽ ഓർഗാനിക് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുന്ന താരമാണ് ആലിയ ഭട്ട്. താൻ കഴിക്കുന്ന ഓരോ ഭക്ഷണത്തിലും ശരീരത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, മധുരപലഹാരങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ച ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കരുത്. നല്ല ദോശയും പേസ്ട്രിയും കഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ആലിയ. നല്ല ഭക്ഷണത്തിനിടയിലും ഇഷ്ടഭക്ഷണങ്ങൾ മിതമായി ആസ്വദിക്കാൻ താരം മറക്കാറില്ല.
ആലിയ ഭട്ടിൻ്റെ പ്രഭാതഭക്ഷണം
ആലിയ ദിവസം തുടങ്ങുന്നത് പലപ്പോഴും ഒരു ഗ്ലാസ് ഫ്രെഷ് വെജിറ്റബിൾ ജ്യൂസോ ഒരു ഹെർബൽ ടീയോ കുടിച്ചാണ്. പ്രഭാതഭക്ഷണത്തിന്, ഒരു ബൗൾ പോഹ, അതുപോലെ എഗ്ഗ് വൈറ്റ് സാന്‍ഡ്വിച്ച് എന്നിവ കഴിക്കും. ഏകദേശം ഒരു 11 മണിയാകുമ്ബോള്‍ ഒരു ബൗള്‍ നിറയെ പഴങ്ങള്‍ കഴിക്കും. മിക്കതും പപ്പായ ആയിരിക്കും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. പഴങ്ങള്‍ അല്ലെങ്കില്‍, ഒരു ഇഡ്ഡലി സാമ്ബാറും ചേര്‍ത്ത് കഴിക്കും.
ഉച്ചഭക്ഷണം
ഉച്ചഭക്ഷണമാണ് ഡയറ്റ് സന്തുലിതമാക്കുന്നത്. രാത്രിയില്‍ നെയ്യ് ചേര്‍ക്കാത്ത റൊട്ടിയും, ഇതിന്റെ കൂടെ പച്ചക്കറികള്‍, തൈര്, അതുമല്ലെങ്കില്‍ ഗ്രീല്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റ് എന്നിവയാണ് കഴിക്കുക. വൈകുന്നേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, അല്ലെങ്കില്‍ കാപ്പി കുടിക്കും. ഒപ്പം ഒരു ഇഡ്ഡലിയും സാമ്ബാറും കഴിക്കും.
രാത്രി
രാത്രിയില്‍ നെയ്യ് ചേര്‍ക്കാത്ത റൊട്ടിയും, ഇതിന്റെ കൂടെ പച്ചക്കറികള്‍, തൈര്, അതുമല്ലെങ്കില്‍ ഗ്രീല്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റ് എന്നിവയാണ് കഴിക്കുക. കിടക്കുന്നതിന് മുൻപ് കുങ്കുമപ്പൂവ് ചേർത്തപാലോ, തേങ്ങാ വെള്ളമോ കുടിക്കും. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാൻ ആലിയ ശ്രദ്ധിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്