പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അമിതഭാരം. പലരുടെയും ആത്മവിശ്വാസം തകർക്കുന്ന അമിതവണ്ണം രോഗങ്ങള്‍ക്ക് കാരണമാകുമെന്നത് ആശങ്കാജനകമാണ്. മാറിയ ജീവിതശൈലി ഉള്‍പ്പടെ പലകാരണങ്ങളാണ് അമിതവണ്ണത്തിന് പിന്നിൽ. എന്നാൽ കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ചെയ്തിട്ടും പലർക്കും തങ്ങളുടെ അമിതവണ്ണം കുറക്കാൻ സാധിക്കാറില്ല.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണം. പകരം നാരുകൾ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില ജ്യൂസുകൾ പരിചയപ്പെടാം.
1. കാരറ്റ് ജ്യൂസ്
നാരുകളും ബീറ്റാ കരോട്ടിനും അടങ്ങിയ കാരറ്റ് ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 100 മില്ലി കാരറ്റ് ജ്യൂസിൽ 39 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് ക്യാരറ്റ് ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
2. കുക്കുമ്പർ ജ്യൂസ്
വെള്ളരിക്കയിൽ കലോറി വളരെ കുറവാണ്, നാരുകളും വെള്ളവും കൂടുതലാണ്, വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. അതുകൊണ്ട് കുക്കുമ്പർ ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
3. ബീറ്റ്റൂട്ട് ജ്യൂസ്
ധാരാളം പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കുറഞ്ഞ കലോറിയും നാരുകൾ കൂടുതലും ഉള്ളതിനാൽ ബീറ്റ്‌റൂട്ടിന് വിശപ്പ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും കഴിയും. അതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
4. ചീര നീര്
നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അവയിൽ കലോറിയും കുറവാണ്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട് ചീര.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്