ഇന്ത്യന്‍ ആഹാര രീതികള്‍ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും ഭൂമിക്ക് ഏറ്റവും അനുയോജ്യവുമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മില്ലറ്റ് മിഷന് പ്രത്യേകം പരാമര്‍ശവും ലഭിച്ചിട്ടുണ്ട്. വളരുന്ന സമ്പദ് വ്യവസ്ഥകളായ ജി 20 രാജ്യങ്ങളില്‍ മികച്ച ഭക്ഷണരീതികള്‍ പിന്തുടരുന്നത് ഇന്ത്യയാണെന്നും ലോകം ഈ മാതൃക പിന്തുടര്‍ന്നാല്‍ 2050-ഓടെ ഭൂമിക്ക് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) ലിവിംഗ് പ്ലാനറ്റിന്റേതാണ് റിപ്പോര്‍ട്ട്.
ഇത് കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായകമാകും. ഇത്തരം രീതികള്‍ പിന്തുടര്‍ന്നാല്‍ 2050 ഓടെ ആഗോള താപന തോത് 1.5 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കകയെന്ന ലക്ഷ്യത്തെ 263 ശതമാനം വരെ പിന്തുണയ്ക്കാന്‍ ഈ ഭക്ഷണ രീതികള്‍ക്ക് കഴിയും. സുസ്ഥിരമായ ഭക്ഷണ രീതികള്‍ പിന്തുടരണം. 2050 ഓടെ ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുടെ നിലവിലെ ഭക്ഷ്യ ഉപഭോഗ രീതികള്‍ ലോകത്തിലെ എല്ലാവരും സ്വീകരിച്ചാല്‍ ഇത് സാധ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മില്ലറ്റിന്റെ ഉല്‍പാദനവും കൃഷിയും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്രത്തിന്റെ സംരംഭമായ മില്ലറ്റ് മിഷനെയും റിപ്പോര്‍ട്ട് പ്രശംസിച്ചു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും മനുഷ്യന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നവയാണിതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സുസ്ഥിരമായ ഭക്ഷണരീതികള്‍ പിന്തുടരുന്നത് വഴി ഉത്പാദനം കുറയ്ക്കാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും പഠനത്തില്‍ പറയുന്നു.
ഇന്ത്യക്ക് പുറമേ ഇന്തോനേഷ്യ, ചൈന, ജപ്പാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഭൂമിക്ക് ഇണങ്ങും വിധത്തിലുള്ള ഭക്ഷ്യരീതികളാണ് പിന്തുടരുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, യു.എസ്, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ ഭക്ഷ്യ ഉപഭോഗ രീതികളെ ഏറ്റവും മോശം വിഭാഗത്തിലാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ഭക്ഷണരീതികള്‍ ആഗോള താപന പരിധി കവിയാന്‍ ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്