രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ 

APRIL 28, 2024, 3:10 PM

ജോലി സമയം മിക്കവരുടെയും ആരോഗ്യത്തെ ബാധിക്കാറുണ്ട്.  പ്രത്യേകിച്ച്‌ രാത്രി ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. ഇത് അടിവരയുകയാണ്  എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ നടത്തിയ പഠനം. ചെറുപ്പത്തില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതും ജോലി സമയങ്ങള്‍ തുടര്‍ച്ചയായി മാറുന്നതും മധ്യവയസ്സില്‍ നിങ്ങളെ വിഷാദരോഗിയാക്കി മാറ്റാമെന്നാണ് പഠനത്തില്‍ പറയുന്നത്.

 30 വർഷത്തിനിടെ 7,000 അമേരിക്കക്കാരിലാണ് എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ പഠനം നടത്തിയത്. ജോലി നിമിത്തം ശാരീരികവും മാനസികവുമായ വൈകല്യമുള്ളവരെ സഹായിക്കാൻ വിഭവങ്ങൾ ലഭ്യമാക്കി ഈ സാഹചര്യം മറികടക്കണമെന്ന് പ്ലോസ് വണ്‍ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച്‌ കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ജോലി നമ്മെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടതാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ പ്രഫസര്‍ വെന്‍ ജുയി ഹാന്‍ പറയുന്നു.

vachakam
vachakam
vachakam

രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസ്സാകുമ്ബോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു.

പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam