'സെറിലാക്കും നിഡോയും സേഫല്ല'; നെസ്‌ലെയുടെ ബേബി ഫുഡിൽ പഞ്ചസാരയുടെ അളവ് കൂടുതൽ 

APRIL 18, 2024, 2:04 PM

നവജാത ശിശുക്കൾക്കായി ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ-ഉൽപ്പന്ന ബ്രാൻഡായ നെസ്‌ലെ പുറത്തിറക്കിയ പാലുൽപ്പന്നങ്ങളിൽ ഉയർന്ന പഞ്ചസാരയുടെ അംശം കണ്ടെത്തി.

സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള അന്വേഷണ ഏജൻസിയായ പബ്ലിക് ഐയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അമിതവണ്ണവും മറ്റ് ഗുരുതരമായ രോഗങ്ങളും തടയുന്നതിനുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങളുടെ നഗ്നമായ ലംഘനമാണ് പ്രവൃത്തിയെന്നാണ് ആക്ഷേപം.

അതേസമയം, വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലെയും വിപണികളില്‍ എത്തിക്കുന്ന ഉത്പന്നങ്ങളുടെ ചേരുവുകളിലും അളവിലും വ്യത്യാസം പ്രകടമാണെന്നും പബ്ലിക് ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നാം ലോക രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളിൽ മാത്രമാണ് പഞ്ചസാരയുടെ അളവ് അധികമായി ചേർക്കുന്നതെന്നാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം.

vachakam
vachakam
vachakam

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെസ്‌ലെയുടെ രണ്ട് ബേബി-ഫുഡ് ബ്രാൻഡകളാണ് നിഡോയും സെറിലാക്കും. ആറുമാസം മുതൽ രണ്ടുവയസുവരെയുള്ള കുട്ടികൾക്ക് നല്‍കുന്ന ഈ ഉത്പന്നങ്ങളിലാണ് ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലുള്ള രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളിൽ മാത്രമേ ഇത് കണ്ടെത്തിയിട്ടുള്ളു. അതേസമയം, യുകെ, ജർമനി, സ്വിറ്റ്സർലാൻഡ് പോലെയുള്ള വികസിത രാജ്യങ്ങളിൽ പഞ്ചസാര -രഹിത ഉത്പന്നമാണ് നെസ്‌ലെ ലഭ്യമാക്കുന്നത്.

പബ്ലിക് ഐ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ലഭ്യമായ സെറെലാക്കിൻ്റെ 15 ഉൽപ്പന്നങ്ങളിലും ഒരു സെർവിംഗിൽ ശരാശരി 2.7 ഗ്രാം പഞ്ചസാര കാണപ്പെടുന്നു. എത്യോപ്യയിലും തായ്‌ലൻഡിലും ഇത് ആറ് ഗ്രാം വരെയാണ്. അതിനെല്ലാം പുറമെ ഉൽപന്നങ്ങളിലെ ധാതുക്കളുടെ അംശം പലപ്പോഴും പഞ്ചസാരയുടെ അളവ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നില്ലെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam