കുട്ടികളോട് പറയാന്‍ പാടില്ലാത്ത കാര്യങ്ങൾ 

APRIL 17, 2024, 8:58 AM

കുട്ടികളുടെ വളര്‍ച്ചയിലെ ഓരോ ഘട്ടങ്ങളും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളോട് നാം പറയുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തെ തന്നെ ബാധിക്കും. അത്തരത്തില്‍ കുട്ടികളോട് പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം

കടുത്ത വാക്കുകള്‍

പരുഷമായതോ ആക്രമണോത്സുകമായതോ ആയ വാക്കുകള്‍ കുട്ടികളോട് പറയാതിരിക്കുക. ഇത് കുട്ടികള്‍ക്ക് വൈകാരികമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു

vachakam
vachakam
vachakam

മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തല്‍

കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവരുടെ ആത്മാഭിമാനം കുറയ്ക്കുകയും അതുല്യമായ കഴിവുകളെ ശ്രദ്ധിക്കാനാവാതെ വരികയും ചെയ്യുന്നു

അമിത പ്രശംസ

vachakam
vachakam
vachakam

അമിതമായ പ്രശംസയും പ്രതീക്ഷകളും കുട്ടികളില്‍ സമ്മര്‍ദം സൃഷ്ടിക്കും.

 വികാരങ്ങളെ അടിച്ചമർത്തല്‍

കരയരുത്, ഇതൊരു വലിയ കാര്യമല്ല തുടങ്ങിയ വാക്യങ്ങള്‍ കുട്ടികളോട് ഉപയോഗിക്കരുത്. ഇത് വൈകാരിക വികാസത്തെ അടിച്ചമര്‍ത്താന്‍ കുട്ടികളെ പഠിപ്പിക്കുന്നു

vachakam
vachakam
vachakam

പാലിക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍

പാലിക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കുട്ടികളെ അവിശ്വാസത്തിലേക്ക് നയിക്കുന്നു

അമിതമായ ശകാരങ്ങള്‍

കുട്ടികള്‍ അനുസരണാശീലം പഠിക്കുന്നതിന് വേണ്ടി അമിതമായി ശകാരിക്കുന്നത് ശരിയല്ല. അനുസരണയില്ലാത്ത കുട്ടികള്‍ക്ക് നല്‍കുന്ന അമിതമായ മുന്നറിയിപ്പുകള്‍ കുട്ടികളെ വഴിതെറ്റിക്കും.  'നോ' എന്നുള്ള അലര്‍ച്ചയാകരുത് ശാസനകള്‍. ഇത് കുട്ടിയുടെ മനസില്‍ ഭയമായി എക്കാലവും കിടക്കും. 

അസമത്വം വളർത്തരുത് 

ലിംഗഭേദത്തെയോ, ലിംഗാടിസ്ഥാനത്തിലുള്ള അസമത്വത്തെയോ ഉയര്‍ത്തിക്കാട്ടുന്ന ഒന്നും അവരോട് പറയരുത്. ഉദാഹരണത്തിന് പെണ്‍കുട്ടിയായതിനാല്‍ നിനക്കിത് സാധ്യമല്ല, ആണ്‍കുട്ടിയായതിനാല്‍ നീയിത് ചെയ്തുകൂട എന്നിങ്ങനെയുള്ള വാക്കുകള്‍. ഇത്തരം സംസാരങ്ങള്‍ എന്നും അവരുടെ മനസില്‍ ആ വ്യത്യാസം ബലപ്പെടുത്തിക്കൊണ്ടിരിക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam