നെഞ്ചെരിച്ചിലും, ചര്‍മത്തിലെ ചൊറിച്ചിലും; കരള്‍ രോഗലക്ഷണങ്ങളാകാം

APRIL 24, 2024, 9:48 AM

മനുഷ്യ ശരീരത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ രണ്ടാമത്തെ അവയവമാണ് കരൾ. മെറ്റബോളിസം  ദഹനം, പ്രതിരോധശേഷി, വിഷാംശം ഇല്ലാതാക്കൽ, വിറ്റാമിനുകൾ, ധാതുക്കൾ, ഗ്ലൂക്കോസ് എന്നിവയുടെ സംഭരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കരൾ നിർവ്വഹിക്കുന്നു. അതിനാൽ കരളിനെ ബാധിക്കുന്ന രോഗങ്ങൾ ആരോഗ്യത്തെയും  പ്രതികൂലമായി ബാധിക്കുന്നു.

മഞ്ഞപ്പിത്തം, കരള്‍ വീക്കം, സിറോസിസ്, കരളിലെ അര്‍ബുദം, ഫാറ്റി ലിവര്‍ എന്നിവയാണ് കരളിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറല്‍ അണുബാധകള്‍ തുടങ്ങിയവ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

vachakam
vachakam
vachakam

ഫാറ്റി ലിവർ പോലുള്ള രോഗങ്ങൾക്ക് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. കണ്ണുകളിൽ മഞ്ഞനിറം, കാലുകളിലും വയറിലും നീർ, മലത്തിലോ ഛർദ്ദിയിലോ രക്തം, അമിതമായ ക്ഷീണം, അബോധാവസ്ഥ, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദന, നീർവീക്കം തുടങ്ങിയവ കരൾ രോഗത്തിൻ്റെ ലക്ഷണങ്ങളാകാം.

അകാരണമായ ക്ഷീണം

സ്ഥായിയായ ക്ഷീണവും തളര്‍ച്ചയും കരള്‍ രോഗത്തിന്‌റെ ലക്ഷണമാകാം. എനെര്‍ജി മെറ്റബോളിസത്തില്‍ പ്രധാനപങ്ക് വഹിക്കുന്നത് കരളാണ്. അകാരണമായ ക്ഷീണവും തളര്‍ച്ചയും വിശ്രമിച്ചിട്ടും മാറാത്ത അവസ്ഥയിലാണെങ്കില്‍ ഡോക്ടറെകണ്ട് വിദഗ്ധ പരിശോധന നടത്തണം.

vachakam
vachakam
vachakam

വയറിനുചുറ്റും കൊഴുപ്പടിയല്‍

വയറിനുചുറ്റും കൊഴുപ്പടിയുന്നത് കരള്‍രോഗത്തിന്‌റെ ലക്ഷണമാണ്. വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ഫാറ്റി ലിവറുമായി ബന്ധപ്പെട്ടിരിക്കുന്നു.

മഞ്ഞപ്പിത്തം

vachakam
vachakam
vachakam

ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറം കരൾ തകരാറിൻ്റെ ലക്ഷണമാണ്. ബിലിറൂബിൻ ഫലപ്രദമായി പ്രോസസ്സ് ചെയ്യാൻ കഴിയാതെ വരുമ്പോൾ, അത് ശരീരത്തിൽ അടിഞ്ഞുകൂടുകയും മഞ്ഞനിറത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ട അവസ്ഥയാണിത്.

വയറുവേദന

വയറിൻ്റെ മുകളിൽ വലതുഭാഗത്ത് വേദന കരൾ തകരാറിലായതിൻ്റെ ലക്ഷണമാണ്. ഇത് ചെറുതായി തുടങ്ങുകയും നിരന്തരമായ അസഹനീയമായ വേദനയായി മാറുകയും ചെയ്യും.

കൊഴുപ്പ്

ഉദരത്തിലെ കൊഴുപ്പ്, കാലുകൾ, കണങ്കാൽ എന്നിവ കരൾ ശരിയായി പ്രവർത്തിക്കാത്തതിൻ്റെ ഫലമായി ദ്രാവകം അടിഞ്ഞുകൂടുന്നതാണ്.

ചൊറിച്ചിൽ 

ചർമ്മത്തിൽ തുടർച്ചയായ ചൊറിച്ചിൽ കരൾ പ്രവർത്തനരഹിതമായതിൻ്റെ ലക്ഷണമാണ്. രക്തത്തിൽ പിത്തരസം അടിഞ്ഞുകൂടുന്നതിൻ്റെ ഫലമാണ് ചർമ്മത്തിൽ ചൊറിച്ചിൽ. കൈകളിലും കാലുകളിലുമാണ് അവ കൂടുതലായി അനുഭവപ്പെടുന്നത്.

അസിഡിറ്റിയും നെഞ്ചെരിച്ചിലും

മഞ്ഞപ്പിത്തം, വയറുവേദന, തടിപ്പ് എന്നിവയ്‌ക്കൊപ്പം അസിഡിറ്റിയും നെഞ്ചെരിച്ചിലുമുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കരളിന്‌റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ദഹനത്തെ ബാധിക്കുകയും ഇത് അസിഡിറ്റിയും നെഞ്ചെരിച്ചിലും സൃഷ്ടിക്കുകയും ചെയ്യും.

രോഗനിര്‍ണയവും പ്രതിരോധവും

രക്തപരിശോധനകള്‍, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, ഫൈബ്രോ സ്‌കാന്‍, എന്‍ഡോസ്‌കോപ്പി, ബയോപ്സി മുതലായ പരിശോധനകളിലൂടെ കരള്‍ രോഗങ്ങള്‍ കണ്ടെത്താം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam