സാരി ഉടുത്താല്‍ ക്യാന്‍സര്‍ വരുമോ? എന്താണ് വിദഗ്ധര്‍ പറയുന്നത്?

MAY 4, 2024, 2:05 PM

സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ് സാരി. എന്ത് ആഘോഷമായാലും മലയാളികള്‍ക്ക് സാരിവിട്ടൊരു കളിയില്ല. എന്നാല്‍ മറ്റ് വസ്ത്രങ്ങളെ പോലെയല്ല, സാരിയുടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. സാരി ക്യാന്‍സര്‍ എന്ന രോഗാവസ്ഥ പോലും നിലവിലുണ്ട്.

സാരി ക്യാന്‍സര്‍

പേര് സൂചിപ്പിക്കുന്നതുപോലെ സാരി ഉടുത്തതാല്‍ ക്യാന്‍സര്‍ ഉണ്ടാകുമെന്നല്ല ഇതിന് അര്‍ഥം. അരയ്ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകള്‍ കുറെ കാലം ഉപയോഗിക്കുകയാണെങ്കില്‍ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചര്‍മം കറുത്ത നിറമായി മാറുന്നു. ഇത് പിന്നീട് അര്‍ബുദമായി മാറും. ദോത്തി കാന്‍സറിനൊപ്പം 1945 ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. മുംബൈയിലെ ഡോക്ടര്‍മാരാണ് ഇത്തരം ഒരു പേര് നല്‍കിയത്.

2011 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ ഇത് സംബന്ധിച്ച് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറുകിയ സാരി ധരിക്കുന്നത് മൂലം അരക്കെട്ടിലെ ചര്‍മ്മത്തിന് മുറിവുകള്‍ ഉണ്ടാകുമെന്നും ഇത് ഭാവിയില്‍ ക്യാന്‍സറിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മെഡിക്കല്‍ ടേം പ്രകാരം സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്നാണ് അറിയപ്പോടുന്നത്. വസ്ത്രവുമായി നിരന്തരം സമ്പര്‍ക്കം വരുന്ന ശരീര ഭാഗങ്ങളില്‍ വരുന്ന ത്വക്ക് ക്യാന്‍സറാണിത്. സാരി മാത്രമല്ല, ഇറുകിയ അടിവസ്ത്രങ്ങള്‍, ജീന്‍സ് എന്നിവ പോലും അപകടസാധ്യത വര്‍ദ്ധിപ്പിക്കും

സാരിയല്ല, അടിപ്പാവടയാണ് ഈ അവസ്ഥയ്ക്ക് പ്രധാനമായി കാരണമാകുന്നതെന്ന് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇറുകിയ തരത്തില്‍ തുടര്‍ച്ചയായി ധരിക്കുമ്പോള്‍ ത്വക്കില്‍ മാറ്റങ്ങള്‍ സംഭവിക്കും. വിട്ടുമാറാത്ത വൃണങ്ങള്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

അയഞ്ഞതും ശ്വസിക്കാന്‍ കഴിയുന്നതുമായ തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കുക, ശരിയായ ശുചിത്വവും ചര്‍മ്മസംരക്ഷണ ദിനചര്യകളും ഉറപ്പാക്കുക, കൂടുതല്‍ നേരം സാരി ധരിക്കുന്നതില്‍ നിന്ന് ഒഴിവാക്കുക. ചര്‍മ്മത്തിലെ അസാധാരണമായ മാറ്റങ്ങള്‍ ഉണ്ടായാല്‍ മെഡിക്കല്‍ പരിശോധന നടത്തുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam