കോവിഡ് വാക്സിന്‍ പിന്‍വലിക്കുന്നതായി അസ്ട്രസെനെക

MAY 8, 2024, 8:15 AM

അസ്ട്രാസെനകയുടെ കോവിഡ് വാക്സീനുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. വ്യവസായ കാരണങ്ങളാലാണ് പിന്‍വലിക്കുന്നതെന്നാണ് വിശദീകരണം.

വാക്സീന് പാര്‍ശ്വഫലങ്ങളുണ്ടാകാമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  കോവിഷീൽഡ്, വാക്‌സ്‌സെവ്‌റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ ഉപയോഗിച്ച വാക്സിനാണിത്. ഇനിമുതൽ വാക്സിൻ നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ആസ്ട്രസെനെക്കയും പ്രഖ്യാപിച്ചു.

കോവിഡ് 19 രോഗം വന്നത് മുതല്‍ നിര്‍മിച്ച അപ്‌ഡേറ്റ് ചെയ്ത വാക്‌സിനുകള്‍ മിച്ചം വന്നത് വാക്‌സിന്റെ ആവശ്യകത കുറച്ചതായി കമ്പനി പറയുന്നു. വാക്‌സിന്‍ പിന്‍വലിക്കാനുള്ള അപേക്ഷ മാര്‍ച്ച് അഞ്ചിന് കമ്പനി തയ്യാറാക്കിയിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. കൂടാതെ യൂറോപ്പിലേക്കുള്ള വാക്‌സിന്റെ മാര്‍ക്കറ്റിങ് അംഗീകാരവും കമ്പനി പിന്‍വലിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വളരെ അപൂര്‍വമായി തങ്ങളുടെ വാക്‌സിനുകള്‍ ത്രോമ്പോസിസ് ത്രോമ്പോസൈറ്റോപീനിയ സിന്‍ഡ്രോം (ടിടിഎസ്), രക്തം കട്ടപിടിക്കുന്ന അപൂര്‍ രോഗം (ത്രോമ്പോസിസ്), പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയല്‍ (ത്രോമ്പോസൈറ്റോപീനിയ) തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് അസ്ട്രസെനെക യുകെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.അസ്ട്രസെനെക നിര്‍മിച്ച വാക്സിനുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam