യുവാക്കളിൽ സ്ട്രോക്ക് കൂടുന്നു; കാരണങ്ങൾ ഇവയാണ് 

MAY 3, 2024, 11:29 AM

ആഗോളതലത്തിൽ മരണത്തിനും ദീർഘകാല വൈകല്യത്തിനും കാരണമാകുന്ന രണ്ടാമത്തെ പ്രധാന കാരണമാണ് സ്ട്രോക്ക്. 65 വയസ്സിനു മുകളിലുള്ളവരിലാണ് ഏറ്റവും കൂടുതൽ സ്‌ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ, ഇപ്പോൾ യുവാക്കളും ഇതിന് ഇരയാകുന്നു.

40-44 പ്രായമുള്ളവരില്‍ ഒരു ലക്ഷത്തില്‍ 41 പേര്‍ക്ക് എന്ന കണക്കിലാണ് ഒരു വര്‍ഷത്തില്‍ പക്ഷാഘാതം സംഭവിക്കുന്നതെന്ന് ഇന്ത്യന്‍ പഠനം പറയുന്നു.

ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പൊണ്ണത്തടി, പ്രമേഹം, പുകവലി, ഹൃദ്രോഗം എന്നിവയാണ് സ്‌ട്രോക്കിൻ്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

vachakam
vachakam
vachakam

ജോലിസമ്മര്‍ദം, അലസമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ രോഗസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വിനോദത്തിനും ജോലിക്കുമായി മണിക്കൂറുകളോളം സ്‌ക്രീനിനു മുന്നില്‍ ചിലവഴിക്കുകയാണ് ഇന്നത്തെ യുവത്വം.

വ്യായാമം തീരെ ഇല്ലെന്നു പറയാം. കൂടിയ അളവില്‍ ഉപ്പും പഞ്ചസാരയും അടങ്ങിയതും അനാരോഗ്യ കൊഴുപ്പുള്ളതുമായ ഭക്ഷണക്രമം ഉള്‍പ്പെട്ട ജീവിതരീതിയാണ് പിന്തുടരുന്നതും. ഇത് പക്ഷാഘാത സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.

രക്തസമ്മർദ്ദവും പ്രമേഹവും നിയന്ത്രിക്കുന്നത് ഭക്ഷണക്രമവും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണവും ഉൾപ്പെടെ സവിശേഷമായ ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നതിലൂടെ അവരുടെ അപകടസാധ്യത കുറയ്ക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധവും കൃത്യമായ ആരോഗ്യ പരിശോധനകളും യുവാക്കൾക്കിടയിൽ സ്ട്രോക്ക് നിയന്ത്രിക്കാൻ സഹായിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam