വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് ങ്ങി മരിച്ചു; സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ 

MAY 9, 2024, 3:16 PM

തിരുവനന്തപുരം: വാട്സാപ് സ്റ്റാറ്റസ് ഇട്ട ശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത്. എയർപോർട്ടില്‍ കാന്റീൻ ജീവനക്കാരനായിരുന്ന കൊറ്റാമം ആറയൂരിനടുത്തു ഷൈൻ കുമാർ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 

അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയ ഷൈൻ ഒറ്റക്കായിരുന്നു താമസം. ഷൈൻ  ജോലിക്ക് എത്താത്തതിനെ തുടർന്ന് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷമാണ് മരണ വിവരം അറിയുന്നത്.

അതേസമയം കട്ടാക്കടക്കു സമീപം ഒരു പെണ്‍കുട്ടിയുമായി ഷൈൻ പ്രണയത്തില്‍ ആയിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ പോലീസ് അന്വേഷണം വേണമെന്നും ഷൈനിന്റെ മാതൃ സഹോദരി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam