ഈ വസ്തുക്കൾക്ക്  എക്സ്പയറി ഡേറ്റ് നോക്കേണ്ട; ധൈര്യമായി വാങ്ങിക്കോളൂ 

APRIL 6, 2024, 7:03 PM

എന്ത് സാധനം വാങ്ങിയ്ക്കുമ്ബോഴും എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുന്ന ശീലം നമ്മള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യഥാർത്ഥത്തില്‍ ഇതൊരു നല്ല ശീലം തന്നെയാണ്. ഏത് വസ്തുവായാലും അതിന്റെ ഗുണവും മറ്റും അറിയാൻ എക്സ്പയറി ഡേറ്റ് വളരെ നല്ലത് തന്നെയാണ്. എന്നാല്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞാലും ഉപയോഗിക്കാൻ കഴിയുന്ന ചില വസ്തുക്കളുണ്ട്. 

അരി

എല്ലാ അരിയേയും ഇത്തരത്തില്‍ ഉപയോഗിക്കാൻ പാടില്ല. ബ്രൗണ്‍ നിറമുള്ള അരിയാണ് എക്സ്പയറി ഡേറ്റ് പ്രശ്നമല്ലാത്തത്. കൃത്യമായി പാക്ക് ചെയ്ത് വെച്ചാല്‍ ദീർഘനാള്‍ ഉപയോഗിക്കാം അരി.

vachakam
vachakam
vachakam

വിനാഗിരി

വിനാഗിരിയാണ് മറ്റൊന്ന്. ഒരിക്കലും ഇത് വേസ്റ്റാക്കേണ്ട ആവശ്യം ഇല്ല. ഭക്ഷണ ആവശ്യങ്ങള്‍ക്കും വീട് ക്ലീൻ ചെയ്യാനും വിനാഗിരി എത്രകാലം വേണമെങ്കിലും ഉപയോഗിക്കാം.

ഉപ്പ്

vachakam
vachakam
vachakam

എപ്പോഴെങ്കിലും ചീത്തയായി എന്ന് പറഞ്ഞ് ഉപ്പ് കളയുന്നത് കണ്ടിട്ടുണ്ടോ, എന്നാല്‍ ഒരിക്കലും ഈ ഒരു കാരണത്താല്‍ ഉപ്പ് കളയേണ്ട ആവശ്യം വരുന്നില്ല.

ചോളപ്പൊടി

ചോളത്തിന്റെ പൊടിയും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നത്. ഒരിക്കലും ചീത്തയായി എന്ന് പറഞ്ഞ് ഇത് കളയേണ്ടി വരില്ല.

vachakam
vachakam
vachakam

പഞ്ചസാര

കേടു വരാത്ത ഒന്നാണ് പഞ്ചസാരയും. ഒരിക്കലും എക്സ്പയറി ഡേറ്റ് നോക്കി വാങ്ങിക്കേണ്ട ആവശ്യമില്ല. എന്നാല്‍ വെള്ളത്തില്‍ നിന്നും ഉറുമ്ബുകളില്‍ നിന്നും വളരെ കൃത്യമായി സൂക്ഷിക്കണം എന്നതാണ് പ്രത്യേകത.

ഇൻസ്റ്റന്റ് കോഫി

ഇൻസ്റ്റന്റ് കോഫിയാണ് മറ്റൊന്ന്. എന്നാല്‍ എപ്പോഴും ഫ്രീസറില്‍ തന്നെ സൂക്ഷിക്കണം. എക്സ്പയറി ഡേറ്റ് ഒരിക്കലും ഇതിന് പ്രശ്നമല്ല.

തേൻ

തേൻ എത്ര കാലം കഴിഞ്ഞാലും ചീത്തയാവാത്ത ഒന്നാണ് തേൻ. കാലം കഴിയുന്തോറും തേനിന്റെ നിറം മാറും മാത്രമല്ല അല്‍പം കൂടി കട്ടിയുള്ളതായി മാറും. എന്നാല്‍ അല്‍പം തണുത്ത വെള്ളത്തില്‍ മൂടി തുറന്ന് ഇറക്കി വെച്ചാല്‍ തേൻ വീണ്ടും പഴയ പോലെ ആവും എന്നതാണ് കാര്യം.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam