ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം; പാലിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

MARCH 27, 2024, 9:59 AM

പാലിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ, ശരീരത്തിന് ഏറ്റവും ഊർജം നൽകുന്ന പാനീയമാണ് പാൽ. എന്നാൽ പാലിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരിൽ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

സിട്രസ് പഴങ്ങള്‍

പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.  അതിനാല്‍ പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ ഒരുമിച്ച് കഴിക്കരുത്. 

vachakam
vachakam
vachakam

 എരുവേറിയ ഭക്ഷണങ്ങള്‍ 

പാലിനൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാകാം. 

 മത്സ്യം 

vachakam
vachakam
vachakam

പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. പാലിനൊപ്പം മദ്യം കഴിക്കുന്നതും ഒഴിവാക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താന്‍ നല്ലത്.

 എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

vachakam
vachakam

പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര അധികമടങ്ങിയ ഭക്ഷണങ്ങള്‍ പാലിനൊപ്പം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. 

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പാലും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കരുത്. കാരണം പാല്‍ തന്നെ ധാരാളം പ്രോട്ടീന്‍ അടങ്ങിയവയാണ്. അതിനൊപ്പം വീണ്ടും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍, അത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. 

സോഡ

സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും പാലിനൊപ്പം വയറിനുള്ളില്‍ എത്തുന്നത് ദഹനത്തെ  തടസപ്പെടുത്തും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam