വിജയ്യുടെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം തുപ്പാക്കി വീണ്ടും തിയറ്ററുകളിലേക്ക്!!!

JUNE 8, 2024, 9:04 AM

സിനിമകളുടെ ഏറ്റവുമധികം റീ റിലീസുകൾ സംഭവിക്കുന്നത് ഇന്ന് തമിഴ് സിനിമയിലാണ്. ഈ വർഷം പുതിയ റിലീസുകൾ കാര്യമായി ചലനമുണ്ടാക്കാതിരുപ്പോൾ തമിഴ്‌നാട്ടിലെ തിയറ്റർ ഉടമകൾക്ക് ആശ്വാസം പകർന്നത് പഴയ ഹിറ്റ് ചിത്രങ്ങളുടെ റീ റിലീസുകളും ഒപ്പം മലയാള ചിത്രങ്ങളുമായിരുന്നു. റീ റിലീസുകളിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് വിജയ് ചിത്രം ഗില്ലി ആയിരുന്നു. ഇപ്പോഴിതാ വിജയ്‌യുടെ 50ാം പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മറ്റ് ചില ഹിറ്റ് ചിത്രങ്ങളും റീ റിലീസിന് ഒരുങ്ങുകയാണ്.

പോക്കിരി, വില്ല് തുടങ്ങിയ ചിത്രങ്ങൾ വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് തിയറ്ററുകളിൽ വീണ്ടുമെത്തുന്ന വിവരം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. എ ആർ മുരുഗദോസിന്റെ രചനയിലും സംവിധാനത്തിലും 2012 ൽ പുറത്തെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തുപ്പാക്കിയാണ് അത്.

ക്യാപ്ടൻ ജഗദീഷ് ധനപാൽ എന്ന ആർമി ഉദ്യോഗസ്ഥനായി വിജയ് എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ അദ്ദേഹത്തിന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണ്. പിറന്നാൾ തലേന്ന്, അതായത് ജൂൺ 21 ന് ആഗോള റീ റിലീസ് ആണ് ചിത്രത്തിന്.

vachakam
vachakam
vachakam

വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു നിർമ്മിച്ച ചിത്രത്തിൽ കാജൽ അഗർവാൾ ആണ് നായിക. സത്യൻ, വിദ്യുത് ജാംവാൽ, ജയറാം, മനോബാല, സക്കീർ ഹുസൈന്, റെനീഷ്, മീനാക്ഷി തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തമിഴ് റീ റിലീസുകളിൽ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് വിജയ് നായകനായ ഗില്ലിക്ക് ആണ്

. 30 കോടിയിലധികമാണ് റീ റിലീസിൽ ചിത്രം നേടിയത്. ചിത്രം ആരിഫാ പ്രൊഡക്ഷൻസ് കേരളത്തിൽ  പ്രദർശനത്തിന് എത്തിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam