സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് വരാഹം. വരാഹം ജൂലൈയില്‍ തിയറ്ററുകളിലേക്കെത്തുകയാണ്.
അദ്ദേഹത്തിന്റെ 257ാം ചിത്രം കൂടിയായ വരാഹത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനു ശേഷം സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ മനു സി. കുമാറും കള്ളന്‍ ഡിസൂസ ഒരുക്കിയ ജിത്തു കെ. ജയനും ചേര്‍ന്നാണ് വരാഹത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോന്‍, നവ്യ നായര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ് പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് വരാഹം നിര്‍മിക്കുന്നത്.
ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കില്ലെന്ന് സുരേഷ് ഗോപി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. മമ്മൂട്ടി കമ്ബനി നിര്‍മിക്കുന്ന അടുത്ത ചിത്രത്തിലും സുരേഷ് ഗോപി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്