ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ രൂക്ഷ വിമർശനവുമായി  ആരാധകർ

JUNE 19, 2024, 11:41 AM

അ‍ഞ്ജലി മേനോൻറെ സംവിധാനത്തിലൊരുങ്ങിയ 'ബാംഗ്ലൂർ ഡെയ്സ്' മലയാളി സിനിമാപ്രേമികൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സിനിമയാണ്.  ‍സിനിമ ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തിരുന്നു. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി പതിപ്പിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ആരാധകർ. 

സിനിമയെ റീമേക്ക് ചെയ്ത് കൊന്നെന്നും വികലമാക്കിയെന്നും ആരാധകർ ആരോപിക്കുന്നു. സിനിമയിലെ റീമേക്ക് ചെയ്ത രംഗം പങ്കുവെച്ചാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്.

ഫഹദ് ഫാസിൽ അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം താൻ അറിയാതെ കസിൻസിനൊപ്പം കറങ്ങാൻ പോയ നസ്രിയയെ കയ്യോടെ പിടിക്കുന്ന രംഗം ഹിന്ദിയിൽ റീമേക്ക് ചെയ്തപ്പോൾ വികലമായെന്നും കസിൻസ് മാറി ബെസ്റ്റി ആയെന്നുമാണ് കമെന്റുകൾ. ആ കഥാപാത്രങ്ങൾ സഹോദരങ്ങളാണെന്ന് ഓർക്കാത്ത തരത്തിലുള്ള ചിത്രീകരണം ആയിപ്പോയെന്നും ആരാധകർ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

 രാധിക റാവു, വിനയ് സ്പറു എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും അഭിനയിച്ചിരുന്നു. മുംബൈ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ ദിവ്യ ഖോസ്‍ല കുമാർ, യഷ് ദാസ്ഗുപ്ത, മീസാൻ ജാഫ്രി, പേൾ വി. പുരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.

2014 ലാണ് ‘ബാംഗ്ലൂർ ഡെയ്സ്' കേരളക്കരയെ ഒന്നാകെ ഇളക്കിമറിച്ച് തിയേറ്ററുകളിൽ എത്തിയത്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam