ജൂലൈ മാസം ഒടിടി റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകർ നിരാശരാകില്ല. പൃഥ്വിരാജ് സുകുമാരന്റെ ഗുരുവായൂരമ്ബല നടയില്‍, മമ്മൂട്ടിയുടെ ടര്‍ബോ തുടങ്ങിയ സൂപ്പര്‍ഹിറ്റുകളും നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി എന്നിവരുടെ ചിത്രങ്ങളും ജൂലൈയില്‍ ഒടിടി റിലീസിനൊരുങ്ങുന്നു.
ഗുരുവായൂരമ്ബല നടയില്‍ ജൂലൈയില്‍ ഒടിടി റിലീസ് ഉണ്ടാകുമെങ്കിലും പ്ലാറ്റ്ഫോം ഏതാണെന്നോ റിലീസ് ഡേറ്റ് എന്നാണെന്നോ പുറത്തുവിട്ടിട്ടില്ല.
ടര്‍ബോയും ജൂലൈയില്‍ ഒടിടിയില്‍ എത്തും. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്ഫോം ആണ് ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയിട്ടില്ല.
നിവിന്‍ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ ജൂലൈ രണ്ടാം വാരം സോണിലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം.
ബിജു മേനോന്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എത്തുന്നതും സോണിലിവിലൂടെയാണ്. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.
സുരാജ് വെഞ്ഞാറമൂട്, കനികുസൃതി, ഗ്രേസ് ആന്റണി, ശ്വേത മേനോന്, ആല്‍ഫി പഞ്ഞിക്കാരന്‍, നിരഞ്ജന അനൂപ് എന്നിവര്‍ അഭിനയിക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ആണ് റിലീസിനെത്തുന്ന മറ്റൊരു ചിത്രം. ജൂലൈയില്‍ ഡിസ്നി പ്ലസ് ഹോട്ട്സറ്റാര്‍ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്