'സ്‌ക്രീനിൽ വില്ലൻ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, കൽക്കിയിലൂടെ അത് സാധിച്ചു'

JUNE 21, 2024, 9:07 AM

സ്‌ക്രീനിൽ വില്ലൻ വേഷം ചെയ്യണമെന്ന്  ആഗ്രഹിച്ചിരുന്നെന്നും അങ്ങനെയൊരു വേഷം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും 'കൽക്കി 2898 എഡി'യിൽ വില്ലൻ വേഷം ചെയ്യുന്ന നടൻ കമൽഹാസൻ. 

ചിത്രത്തിൽ ‘സുപ്രീം യാസ്കിൻ’ എന്ന വില്ലൻ വേഷമാണ് കമൽഹാസൻ അവതരിപ്പിക്കുന്നത്. സിനിമയിൽ വില്ലന്മാർക്ക് ഒരുപാട് ചെയ്യാനുണ്ട്. അതുകൊണ്ട് എനിക്കും ഒരു വില്ലൻ വേഷം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു," കമൽഹാസൻ പറഞ്ഞു. 

ചിത്രത്തിൽ തല മൊട്ടയടിച്ച് മറ്റൊരു ലുക്കിലാണ് കമൽ ഹാസനെത്തുന്നത്. ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഇതുവരെ ചെയ്യാത്ത ലുക്കിൽ വരാമെന്ന ആശയമാണ് ഇതിന് പിന്നിലെന്ന് താരം പറഞ്ഞു. താനോ മറ്റാരെങ്കിലുമോ മുമ്പ് ചെയ്‌ത കഥാപാത്രങ്ങളുടെ ലുക്ക് പോലെയാവരുതെന്ന് ആശയമുണ്ടായിരുന്നെന്നാണ് താരം പറഞ്ഞത്.

vachakam
vachakam
vachakam

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ജൂൺ 27ന് തീയേറ്ററുകളിൽ എത്തും.ബോളിവുഡ് നടി ദീപിക പദുക്കോണാണ് ഈ ചിത്രത്തിലെ നായിക. അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam