'പാർട്‌നേഴ്‌സ്'; ചിത്രത്തിലെ കാസർഗോഡൻ വീഡിയോ ഗാനം പുറത്തിറങ്ങി

JUNE 19, 2024, 8:49 PM

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്‌നേഴ്‌സ്. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. തീർത്തും കാസർഗോഡിനെ കുറിച്ചുള്ള വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ പുറത്തിറക്കിയത്. 'കുംഭപുഴ താണ്ടിവരും തെന്നൽ ചായും നാടാണേ' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്‌സ് ആണ് സംഗീതം.


vachakam
vachakam
vachakam

സംപ്ത സംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ വിവിധ ഭാഷകൾ, സംസ്‌കാരങ്ങൾ, എന്നിങനെ പൂർണ്ണമായും കാസർഗോഡിനെ വിവരിക്കുന്ന ഗാനമാണിത്. ജൂൺ 28ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

1989ൽ കാസർഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാർ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam