ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. ഹോളിവുഡ് നടൻ ഡാനിയേൽ കാൾടജിറോണിയും ചിത്രത്തിൽ വേഷമിടുന്നു. തങ്കലാനിലെ ഡാനിയേൽ കാൾടജിറോണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സംവിധാനം നിർവഹിച്ചിരിക്കുന്നത് പാ രഞ്‍ജിത്താണ്.
ജി വി പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്ന തങ്കലാന്റെ റിലീസ് പ്രഖ്യാപനത്തിനായി ചിത്രത്തിന്റെ ആരാധകർ കാത്തിരിക്കുകയാണ്.
സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിർമാണം. ഉയർന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്ന് നിർമാതാവ് ജ്ഞാനവേൽ രാജ പറഞ്ഞത് ചർച്ചയായിരുന്നു.
സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിൻറെ പശ്ചാത്തലം കോളാർ ഗോൾഡ് ഫീൽഡ്‍സാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നത്.
മാളവിക മോഹനനും പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ് നിർവഹിക്കുന്നത്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്