മേഘ്‌ന ഗുൽസാറിൻ്റെ സിനിമയിൽ നിന്ന് പിന്മാറി സിദ്ധാർത്ഥ് മൽഹോത്ര 

JUNE 19, 2024, 9:56 AM

2024 ന്റെ  തുടക്കം മുതൽ ആക്ഷൻ മുതൽ റൊമാൻസ് വരെയുള്ള നിരവധി പ്രോജക്റ്റുകളുടെ തിരക്കിലാണ് സിദ്ധാർത്ഥ് മൽഹോത്ര. ഇപ്പോഴിതാ മേഘ്‌ന ഗുൽസാറിന്റെ സിനിമയിൽ നിന്ന് താരം പിന്മാറിയതായാണ് റിപോർട്ടുകൾ. ഈ റോൾ കരീന കപൂർ ഖാനൊപ്പം ആയുഷ്മാൻ ഖുറാന ചെയ്യുമെന്നാണ് റിപ്പോർട്ട്. 

പുതിയ കഥാപാത്രങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് താരം ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറിയതെന്നാണ്  റിപോർട്ടുകൾ. അതായത് യൂണിഫോമിലുള്ള വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട്  ഇപ്പോൾ ചിത്രം നിരസിക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

ഒരു അഭിനേതാവെന്ന നിലയിൽ തൻ്റെ വൈദഗ്ധ്യം പ്രകടിപ്പിക്കാനും കൂടുതൽ വ്യത്യസ്തമായ സിനിമകൾ പര്യവേക്ഷണം ചെയ്യാനും അനുവദിക്കുന്ന വേഷങ്ങൾ ഏറ്റെടുക്കാൻ താൽപ്പര്യപ്പെടുന്നു. ദേശീയ അവാർഡ് നേടിയ 'ഷേർഷാ', 'ഇന്ത്യൻ പോലീസ് ഫോഴ്സ്', 'യോദ്ധ' തുടങ്ങിയ പ്രോജക്ടുകളിൽ സിദ്ധാർത്ഥ് മുമ്പ് ജവാനായി  അഭിനയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം, സിദ്ധാർത്ഥ് ഉടൻ തന്നെ മുറാദ് ഖേതാനിക്കൊപ്പം ഒരു ആക്ഷൻ സിനിമയിൽ പ്രവർത്തിക്കും. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam