സൂര്യ 44നായി പൂജ ഹെഗ്‌ഡെ വാങ്ങുന്നത് വമ്പൻ പ്രതിഫലം

JUNE 19, 2024, 10:17 AM

സംവിധായകൻ കാര്‍ത്തിക് സുബ്ബരാജിന്റെ വരാനിരിക്കുന്ന ചിത്രത്തില്‍ സൂര്യയാണ് നായകൻ എന്നത് ആവേശമുണ്ടാക്കുന്നതാണ്. പ്രണയം ചിരി പോരാട്ടം എന്നാണ് ചിത്രത്തെ സൂര്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുക ശ്രേയാസ് കൃഷ്‍ണയായിരിക്കും. ആൻഡമാനിലെ പോര്‍ട്‍ ബ്ലെയറില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ നായികയാകുന്ന പൂജ ഹെഗ്‍ഡെ ആണ്.

 സൂര്യ 44 എന്നാണ് താത്കാലികമായി പേര് നൽകിയിരിക്കുന്നത്.  സിനിമയിൽ സൂര്യയ്‌ക്കൊപ്പം ആദ്യമായി സ്ക്രീൻ സ്‌പേസ് പങ്കിടുന്ന ചിത്രത്തിനായി പൂജ ഹെഗ്‍ഡെ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സൂര്യ 44 നായി താരം പ്രതിഫലം വർധിപ്പിച്ചതായാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണ ഗതിയിൽ ഒരു സിനിമയ്ക്കായി നടിയുടെ പ്രതിഫലം മൂന്ന് മുതൽ മൂന്നരക്കോടി വരെയാണ്. എന്നാൽ സൂര്യ 44 നായി നടി നാല് കോടി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ലവ് ലാഫ്‌റ്റർ വാർ' എന്ന ടാഗ്‌ലൈനോടെയുള്ള സിനിമ ആക്ഷനും പ്രാധാന്യം നൽകുന്ന പ്രണയകഥയായിരിക്കുമെന്നാണ് സൂചന. സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

അതേസമയം സൂര്യ നായകനായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ചിത്രം കങ്കുവ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സംവിധാനം സിരുത്തൈ ശിവയാണ് നിര്‍വഹിക്കുന്നത്. തിരക്കഥയും സിരുത്തൈ ശിവ എഴുതുന്ന ചിത്രം പാൻ ഇന്ത്യനായിരിക്കും.

സൂര്യയുടെ കങ്കുവ ഒരുങ്ങുന്നത് മൂന്നൂറ് കോടി ബജറ്റിലാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് 100 നര്‍ത്തകരുണ്ടാകും. ദിഷാ പഠാണിയാണ് നായികയായി എത്തുക. നടരാജൻ സുബ്രമണ്യം ജഗപതി ബാബു, റെഡ്‍ലിൻ കിംഗ്‍സ്‍ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍ എന്നിവരും കങ്കുവയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഐമാക്സ് ഫോര്‍മാറ്റിലും സൂര്യ നായകനായ ചിത്രമായ കങ്കുവ പ്രദര്‍ശനത്തിന് എത്തും എന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam