ഫഹദ് വന്നത് പകരക്കാരനായി? പുഷ്പയില്‍ വില്ലനാകേണ്ടിയിരുന്നത് വിജയ് സേതുപതി 

JUNE 19, 2024, 11:27 AM

തമിഴിലും തെലുങ്കിലുമായി നായകനായും വില്ലനായുമെല്ലാം സിനിമാ വിജയങ്ങളുടെ ഭാഗമായി മാറുന്ന നടന്‍  വിജയ് സേതുപതി അടുത്തിടെയാണ് വില്ലന്‍ വേഷത്തിലേക്കുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. പുഷ്പയില്‍ അല്ലു അര്‍ജുന്റെ വില്ലനാകാനുളള അവസരം താരം നിഷേധിച്ചെന്ന വാര്‍ത്തയോടും താരം പ്രതികരിച്ചു.

ഒരു തെലുങ്ക് സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അല്ലു അര്‍ജുന്റെ സിനിമയായ പുഷ്പ 2 വിലെ വേഷം നിഷേധിച്ചോ എന്ന ചോദ്യം ഉയര്‍ന്നത്. എന്നാല്‍ താന്‍ വേഷം നിഷേധിച്ചില്ല എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.

ബാക്കി പറയാന്‍ കൂട്ടാക്കാതിരുന്ന വിജയ് സേതുപതി നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും സത്യം പറയാന്‍ കഴിയില്ല എന്നും സത്യം എല്ലായ്‌പ്പോഴും എല്ലാവര്‍ക്കും സുഖകരമായിരിക്കില്ല എന്നും ചിലപ്പോഴൊക്കെ കള്ളമാണ് ഗുണം ചെയ്യുന്നതെന്നും പറഞ്ഞു.

vachakam
vachakam
vachakam

'പുഷ്പ: ദി റൈസിംഗി' ല്‍ വിജയ് സേതുപതിയ്ക്ക് വില്ലന്‍ വേഷം ഓഫര്‍ ചെയ്തിരുന്നതായും എന്നാല്‍ താരം അതില്‍ നിന്നും പിന്തിരിഞ്ഞെന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇതിന് പിന്നാലെ വിജയ് സേതുപതിക്ക് വെച്ചുനീട്ടിയ വേഷം ഫഹദ് ഫാസിലിന് കൊടുത്തു എന്നാണ് ആരാധകര്‍ ഊഹിക്കുന്നത്.

വിജയ് സേതുപതിയുടെ അമ്ബതാം സിനിമയാണ്  മഹാരാജ്. നിധിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാജ് കശ്യപ് അഭിനയിച്ചിരുന്നു. ആറുമുഖ കുമാറിന്റെ 'ഏസ് ' ആണ് വിജയ് സേതുപതി അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam