അഹമ്മദാബാദ്: ആമിർ ഖാൻ്റെ മകൻ ജുനൈദ് നായകനായ മഹാരാജിൻ്റെ റിലീസിന് ഗുജറാത്ത് ഹൈക്കോടതിയുടെ അനുമതി.
സിനിമ ഒരു സമുദായത്തിൻ്റെയും വിശ്വാസത്തെയും വികാരത്തെയും ഹനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സംഗീത കെ വിഷൻ അനുമതി നൽകിയിരിക്കുന്നത്.
ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന ഹർജിയിൽ നേരത്തെ സിനിമയുടെ റിലീസ് കോടതി തടഞ്ഞിരുന്നു. ഗുജറാത്തിൽ വൈഷ്ണവ സമുദായത്തിലെ പ്രബല വിഭാഗമായ പുഷ്ടിമാർഗിൻ്റെ പ്രതിനിധികളാണ് സിനിമയുടെ റിലീസിനെതിരെ കോടതിയിൽ ഹർജി നൽകിയത്.
1862ലെ മഹാരാജ് അപകീർത്തിക്കേസ് ആസ്പദമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹരജി. തുടർന്ന് ജൂൺ 14ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന് ജൂൺ 13ാം തീയതി കോടതി സ്‌റ്റേ നൽകി. നെറ്റ്ഫ്‌ളിക്‌സിനോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
ചിത്രത്തിന്റെ റിലീസ് തടഞ്ഞ ഹരജിക്കാർ 100 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നിർമാണക്കമ്പനിയായ യഷ് രാജ് ഫിലിംസ് നേരത്തേ കോടതിയെ സമീപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്