ചെന്നൈ: തമിഴിന് പുറമേ ഒരു നടന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യതലത്തില്‍ തന്‍റെ സ്ഥാനം അടയാളപ്പെടുത്തിയ നടന്‍ വിജയ് സേതുപതിയുടെ അമ്പതാമത്തെ ചിത്രമാണ് മഹാരാജ. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം വന്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്.
തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് വാരാന്ത്യ കളക്ഷനാണ് ചിത്രം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസ് ട്രാക്കർ സാക്‌നിൽക് പറയുന്നതനുസരിച്ച്, മഹാരാജ ബോക്‌സ് ഓഫീസിൽ ആദ്യ നാല് ദിവസം മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇന്ത്യയിൽ മൊത്തം 31.77 കോടി രൂപ നേടുകയും ചെയ്തു.
ഡേ 1 [1 വെള്ളിയാഴ്ച] ₹ 4.7 കോടി
ഡേ 2 [1 ശനിയാഴ്ച] ₹ 7.75 കോടി
ഡേ 3 [ഒന്നാം ഞായറാഴ്ച] ₹ 9.4 കോടി
ഡേ 4 [ഒന്നാം തിങ്കൾ] ₹ 6.3 കോടി
ഡേ 5 [ഒന്നാം ചൊവ്വാഴ്ച] ₹ 3.62 കോടി ആകെ ₹ 31.77 കോടി
വിജയ് സേതുപതിക്ക് പുറമേ അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവര്‍ മഹാരാജയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു ചിത്രം നിതിലന്‍ സ്വാമിനാഥനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കൊരങ്ങു ബൊമ്മെ എന്ന പ്രശംസ നേടിയ ചിത്രത്തിന്‍റെ സംവിധായകനാണ് ഇദ്ദേഹം. അഞ്ജനേഷ് ലോക്നാഥ് ആണ് ചിത്രത്തിന്‍റെ സംഗീതം. ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം.
ഇപ്പോള്‍ ചിത്രത്തില്‍ വിജയ് സേതുപതി വാങ്ങിയ ശമ്പളം എത്രയാണെന്നതും ചര്‍ച്ചയാകുന്നുണ്ട്. 20 കോടിയാണ് വിജയ് സേതുപതിക്ക് ചിത്രത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പളം. എന്നാല്‍ ഇത് നേരത്തെ താരം വാങ്ങിയിട്ടില്ലെന്നാണ് വിവരം. അഡ്വാന്‍സ് തുക മാത്രമാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്