അനിൽ കപൂറല്ല, 2001 ലെ 'നായക്' ചിത്രത്തിലെ ആദ്യ ചോയ്സ് ഈ നടൻ !!

JUNE 19, 2024, 10:14 AM

ചലച്ചിത്ര നിർമ്മാതാവ് ശങ്കർ പ്രധാനമായും തമിഴിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നെങ്കിലും ഇടയ്ക്കിടെ മറ്റ് ഭാഷകളിലേക്കും അദ്ദേഹം ഭാഗ്യ പരീക്ഷണം നടത്താറുണ്ട്. അടുത്തിടെ, അദ്ദേഹം രാം ചരണിനൊപ്പം തെലുങ്ക് ചിത്രം ഗെയിം ചേഞ്ചർ സംവിധാനം ചെയ്തു, അത് റിലീസിന് തയ്യാറെടുക്കുകയാണ്. 

എന്നിരുന്നാലും അദ്ദേഹത്തിൻ്റെ ഹിന്ദി റിലീസുകളിൽ ഏറ്റവും ജനപ്രിയമായത് അനിൽ കപൂർ അഭിനയിച്ച നായക്: ദി റിയൽ ഹീറോയാണ്. ശങ്കർ തന്നെ സംവിധാനം ചെയ്ത തമിഴ് ചിത്രം മുതൽവൻ എന്ന സിനിമയുടെ റീമേക്ക് ആയിരുന്നു നായക്: ദി റിയൽ ഹീറോ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അനിൽ കപൂർ ആയിരുന്നു.

എന്നാൽ ചിത്രത്തിലേക്ക്  ആദ്യം  നായകനായി കണ്ടെത്തിയിരുന്നത് അനിൽ കപൂറിനെയല്ല. ബോളിവുഡിലെ ബാദ്ഷാ ഷാരൂഖ് ഖാനെ നായകനാക്കാനായിരുന്നു ആദ്യം തീരുമാനം. കൂടാതെ ചിത്രത്തിനായി തൻ്റെ ഡേറ്റ് തരാമെന്ന് ശങ്കറിനോട് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

എന്നാൽ മുദൽവൻ കണ്ടതിന് ശേഷം, ഷാരൂഖ് ഖാന്റെ മനസ്സ് മാറ്റി. സിനിമ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും 1 ദിവസത്തെ മുഖ്യമന്ത്രി എന്ന ആശയം ഉത്തരേന്ത്യൻ പ്രേക്ഷകരെ ആകർഷിക്കില്ലെന്നാണ് ഖാൻ പറഞ്ഞത്.

തിരക്കഥയിൽ മാറ്റങ്ങൾ വരുത്താൻ ഷാരൂഖ് ശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും തമിഴ് സിനിമയുടെ ആശയം അതേപടി നിലനിർത്താൻ സംവിധായകൻ ആഗ്രഹിച്ചു. അങ്ങനെ ഷാരൂഖ് ഖാന് പ്രൊജക്റ്റിൽ നിന്ന് പിന്മാറേണ്ടി വന്നു. അങ്ങനെയാണ് അനിൽ കപൂർ എത്തുന്നത്.  2001-ൽ പുറത്തിറങ്ങിയ നായക് ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam