'ദേവദൂതന്‍' റീ റിലീസിന്; മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരിലേക്ക്‌ 

JUNE 19, 2024, 10:20 AM

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ റീ റിലീസിന്. 2000ത്തിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്നാണ് ചിത്രം വീണ്ടും തിയറ്ററില്‍ എത്തുന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന നാടകപ്രവര്‍ത്തകനായി മോഹന്‍ലാല്‍ എത്തിയ ദേവദൂതന്‍ ഒരു ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ആയിരുന്നു. ജനാര്‍ദ്ദനന്‍, ജഗതി, ജഗദീഷ്, ജയപ്രദ, വിനീത് കുമാര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് വിദ്യാസാഗര്‍ ആണ്. അന്നും ഇന്നും ചിത്രത്തിലെ പാട്ടുകള്‍ സംഗീത പ്രേമികളുടെ പ്ലേ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്.

vachakam
vachakam
vachakam

ദേവദൂതന്‍ റി മാസ്റ്റേര്‍ഡ് ഫോര്‍ കെ അറ്റ്‌മോസ് പതിപ്പ് തയാറാകുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകന്‍ സിബി മലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സ്ഫടികവും നേരത്തെ റീ റിലീസ് ചെയ്തിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam