ഡോണ്‍ 3 യില്‍ കിംഗ് ഖാൻ ഇല്ല, പക്ഷെ  സർപ്രൈസ് കാത്തു വച്ച് ഫർഹാൻ അക്തർ

JUNE 21, 2024, 6:42 PM

ഡോണ്‍ 3യുടെ മൂന്നാം ഭാഗം സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍ പ്രഖ്യാപിച്ചത് 2023ൽ ആയിരുന്നു. 'ഒരു പുതിയ യുഗം ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്.

ഷാരൂഖ് ഖാനെ വീണ്ടും ഡോണായി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും ഡോൺ 3യിൽ രൺവീർ സിങ്ങാണ് നായകനായി എത്തുന്നത്.ഡോൺ 3യുടെ ഭാഗമാകേണ്ടെന്ന് ഷാരൂഖ് തീരുമാനിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ബോളിവുഡിൽ വിവിധ ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. ഷാരൂഖിന് തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്ന് വാർത്തകളുണ്ടായിരുന്നു.

എന്നാൽ ഷാരൂഖ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വെളിപ്പെടുത്തലാണ് ഫർഹാൻ അക്തർ ഇപ്പോൾ നടത്തിയിരിക്കുന്നത്.ഷാരൂഖുമായി ഒരു ചിത്രം ചെയ്യും എന്നാണ് ഫർഹാൻ അക്തർ വ്യക്തമാക്കിയത്.

vachakam
vachakam
vachakam

ഷാരൂഖുമായി സഹകരിക്കുമോ എന്ന ചോദ്യത്തിനാണ് ഫർഹാൻ അക്തർ മറുപടി നല്‍കിയത്. “ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സധിക്കുന്ന സബ്ജക്ട് ഞങ്ങൾ കണ്ടെത്തും, ഞങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരത്തില്‍ ഒരു കാര്യം കണ്ടെത്തും എന്ന് എനിക്ക് 100 ശതമാനം ഉറപ്പാണ്". 

ഹൃത്വിക് റോഷനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ലക്ഷ്യയുടെ 20 വർഷങ്ങൾ സംവിധായകൻ അടുത്തിടെ ആഘോഷിച്ചു. ഫർഹാൻ അക്തറിൻ്റെ രണ്ടാമത്തെ ചിത്രമായിരുന്നു ലക്ഷ്യ. സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ്, നടൻ എന്നീ വേഷങ്ങളിൽ തൻ്റെ സാന്നിധ്യം അറിയിച്ച ഫർഹാൻ അക്തർ, ഡോൺ 3യുടെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോൾ താനെന്ന് പറയുന്നു.

രൺവീർ സിംഗ് ആദ്യമായി ഡോണ്‍ ഫ്രഞ്ചെസിയിലെ ടൈറ്റില്‍ റോള്‍ ചെയ്യുമ്പോള്‍ കിയാര അദ്വാനി നായികയായി എത്തുന്നു. ഇരുവരും ആദ്യമായണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. ഫര്‍ഹാന്‍ അക്തറിന്‍റെ ഹോം പ്രൊഡക്ഷനായ എക്സല്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam