ഇടിപ്പൂരം തീർത്ത് ടർബോ: റിവ്യൂ

MAY 23, 2024, 2:20 PM

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ പടമാണ്  ടർബോ. ചിത്രം പുറത്തിറങ്ങി മികച്ച പ്രതികരണമാണ് നേടുന്നത്.  പക്കാ ത്രില്ലറായാണ് ടർബോയെ സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസും ചേർന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയിലെ പ്രധാന കഥാപാത്രം ആണ് ജോസ്.  ഒരു സാധാരണ അച്ചായൻ കുടുംബത്തിലെ അം​ഗം ആണിയാൾ. പള്ളി പെരുന്നാളും കൂടി ചെറിയ തല്ലും ബഹളവുമൊക്കെ ആയി പോകുന്ന ജോസിന് ആകെ പേടിയുള്ളത് അമ്മച്ചിയെ ആണ്. എത്രയൊക്കെ അടിയുണ്ടാക്കിയാലും അമ്മച്ചി പറയുന്നിടത്ത് ജോസ് നിൽക്കും. 

ജീപ്പ് ഡ്രൈവറായ ജോസിന്റെ കൂട്ടുകാരനാണ് ജെറി. ഇയാളുടെ ഒരു പ്രശ്നത്തിൽ ജോസ് ഇടപെടുന്നതോടെയാണ് കഥ മാറുന്നത്. ഇതിന്റെ പേരിൽ സ്വന്തം നാട് വിട്ട് ചെന്നൈയിലേക്ക് പോകേണ്ടി വരുന്ന ജോസിനെ കാത്തിരുന്നത് വൻകിട മാഫിയ ആണ്. 

vachakam
vachakam
vachakam

ശേഷം ഇയാളുടെ ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ വന്ന് പെടുന്ന സംഭവങ്ങളും അതിന് പിന്നാലെ ഉള്ള പരക്കം പാച്ചിലുമാണ് ടർബോയുടെ പ്രമേയം. 

ജോസ്, വെട്രിവേൽ ഷൺമുഖ സുന്ദരം, ഓട്ടോ ബില്ല, റോസക്കുട്ടി, ഇന്ദുലേഖ, ജെറി തുടങ്ങിയവരാണ് ടർബോയിലെ പ്രധാന കഥാപാത്രങ്ങൾ. ടർബോ ജോസ് എന്ന് വിളിപ്പേരുള്ള പ്രിയപ്പെട്ടവരുടെ ജോസേട്ടായിയായി മമ്മൂട്ടി ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടി. സിനിമയ്ക്ക് പ്രായമൊന്നും ഒരു കാരണമേ അല്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് പക്കാ മാസ് ആക്ഷൻ മോഡിലുള്ള താരത്തിന്റെ പരകായപ്രവേശം പ്രേക്ഷകരെ ആവേശത്തലാഴ്ത്തി എന്നത് വ്യക്തം. ഓരോ 'ടർബോ പഞ്ചിനും' തിയറ്ററിൽ നിന്നും ഉയരുന്ന ഹർഷാരവം തന്നെ അതിന് തെളിവ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam