ഔദ്യോഗിക അനുമതി കിട്ടി; 'ഒറ്റക്കൊമ്പനി'ലേക്ക് സുരേഷ് ഗോപി 

JUNE 11, 2024, 7:52 PM

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക്. സിനിമയിൽ അഭിനയിക്കാൻ ഔദ്യോഗിക അനുമതി ലഭിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്.

ഏറെ നാളായി പ്രഖ്യാപിച്ച ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. സുരേഷ് ഗോപിയെ നായകനാക്കി അരുൺ സംവിധാനം ചെയ്ത ഗരുഡനാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.

അഭിനയിക്കാൻ അനുവാദം കിട്ടേണ്ട സ്ഥലത്തുനിന്നും അനുമതി വാങ്ങിയെന്നും സിനിമയിലേക്ക് മടങ്ങുകയാണെന്നും സുരേഷ് ഗോപി തന്നെ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ ഒന്നിന് ഒറ്റക്കൊമ്പൻ്റെ ചിത്രീകരണം ആരംഭിക്കും.

vachakam
vachakam
vachakam

നേരത്തെ സുരേഷ്‌ഗോപിയുടെ 250-ാം ചിത്രമായിട്ടായിരുന്നു ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിരുന്നത്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുമെന്നും തന്റെ സിനിമ സെറ്റിൽ ഒരു ഓഫീസ് പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam