ആ സൈനികന്‍ വീണ്ടും വരുന്നു! ബോര്‍ഡര്‍ 2 അനൗണ്‍സ് ചെയ്ത് സണ്ണി ഡിയോള്‍

JUNE 13, 2024, 2:11 PM

ജെ പി ദത്തയുടെ 1997 ലെ ബ്ലോക്ക്ബസ്റ്റര്‍ യുദ്ധ ചിത്രമായ ബോര്‍ഡറിന്റെ രണ്ടാം ഭാഗം വരുന്നു. ബോര്‍ഡറിലെ നായകനായ സണ്ണി ഡിയോള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് സ്ഥിരീകരിച്ചത്. പഴയ സൈനിക കഥാപാത്രത്തെ തന്നെ സണ്ണി ഡിയോള്‍ അവതരിപ്പിക്കും. ബോര്‍ഡര്‍ 2 സംവിധാനം ചെയ്യുന്നത് അനുരാഗ് സിംഗാണ്.

'27 വര്‍ഷം മുമ്പ് താന്‍ മടങ്ങി വരുമെന്ന് ഒരു സൈനികന്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാക്ക് നിറവേറ്റാന്‍, ഹിന്ദുസ്ഥാനിലെ മണ്ണിനോട് സലാം പറയാന്‍, അയാള്‍ മടങ്ങി വരികയാണ്,'  പ്രൊഡക്ഷന്‍ ടീം പുറത്തുവിട്ട വീഡിയോയില്‍ സണ്ണി ഡിയോള്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധ സിനിമയായി വിശേഷിപ്പിക്കപ്പെടുന്ന ബോര്‍ഡറിന്റെ രണ്ടാം ഭാഗം, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജെ.പി. ദത്ത, നിധി ദത്ത എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംവിധായകന്‍ അനുരാഗ് സിംഗ്, ദില്‍ ബോലെ ഹഡിപ്പാ!, ജാട്ട് & ജൂലിയറ്റ്, പഞ്ചാബ് 1984, കേസരി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്

vachakam
vachakam
vachakam

2015-ല്‍ ബോര്‍ഡര്‍ 2 ചിത്രീകരണം ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നതായി നേരത്തെ, ദി രണ്‍വീര്‍ ഷോയില്‍ സണ്ണി പറഞ്ഞിരുന്നു. എന്നാല്‍ അക്കാലത്തിറങ്ങിയ സണ്ണിയുടെ ഒരു ചിത്രം ബോക്്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെ നിര്‍മാതാക്കള്‍ ഭയന്ന് പിന്‍മാറുകയായിരുന്നു. 

സണ്ണി അവസാനമായി അഭിനയിച്ചത് ഗദര്‍ 2 എന്ന ചിത്രത്തിലാണ്. അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2 2001 ലെ ഗദര്‍ ഏക് പ്രേം കഥയുടെ തുടര്‍ച്ചയാണ്. ഗദര്‍ 2 ബോക്സ് ഓഫീസില്‍ 450 കോടിയിലധികം രൂപ നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam