രജനികാന്തിന്റെ 'കൂലി'യില്‍ ഫഹദ് ഫാസിലും ശോഭനയും

JUNE 14, 2024, 3:17 PM

ലോകേഷ് കനകരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്ന കൂലി ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കും. അടിമുടി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന കൂലിയില്‍ നടന്‍ സത്യരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

38 വര്‍ഷത്തിനു ശേഷമാണ് രജനികാന്തും സത്യരാജും ഒന്നിച്ചെത്തുന്നത്. അതേസമയം മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസില്‍ കൂലിയുടെ ഭാഗമാകുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജിനൊപ്പം ഫഹദ് ഫാസില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. രജനിയുടെ വേട്ടയ്യനിലും ഫഹദ് മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൂലി രജനിക്കൊപ്പമുള്ള ഫഹദിന്റെ രണ്ടാം ചിത്രമായിരിക്കും. വേട്ടയ്യന്‍ ഒക്ടോബറില്‍ റിലീസിനെത്തും.

vachakam
vachakam
vachakam

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അതിഥി വേഷത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയാളികളുടെയും തെന്നിന്ത്യയുടെയാകെയും പ്രിയതാരം ശോഭനയും കൂലിയില്‍ ഒരു പ്രധാന വേഷത്തിലെത്തും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam