‘ഹനുമാൻ' ശേഷം അടുത്ത ബിഗ്ബജറ്റ്; പ്രശാന്ത് വർമ്മയുമായി കൈകോർക്കാൻ രൺവീർ 

APRIL 17, 2024, 12:32 PM

‘ഹനുമാൻ’ സംവിധായകൻ പ്രശാന്ത് വർമ്മയുമായി ചേര്‍ന്ന് പുതിയ ചിത്രം ചെയ്യാന്‍ ഒരുങ്ങി രൺവീർ സിംഗ്.

ഒരു ബിഗ് ബജറ്റ് ചിത്രത്തിനായി അവർ ഒരുമിക്കും എന്നാണ് ബോളിവുഡിലെ സംസാരം.ഒരു പുരാണ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള റിയല്‍ വേള്‍ഡ്  ഫാന്‍റസിയായിരിക്കും ചിത്രം എന്നാണ് സൂചന.

ചിത്രത്തിന് രൺവീർ സമ്മതം നൽകിയതായാണ്  റിപ്പോർട്ട്. നേരത്തെ പ്രശാന്ത് വർമ്മയുടെ സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന ആളാണ് രൺവീർ സിംഗ്. 'ഹനുമാൻ' റിലീസ് ചെയ്ത ഉടൻ ഇരുവരും കണ്ടുമുട്ടിയെന്നും ചിത്രത്തെ കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്. അതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പ്രശാന്തും രൺവീറും ബിഗ് ബജറ്റ് ചിത്രത്തിനായി ചർച്ചകൾ നടത്തി വരികയായിരുന്നു.

vachakam
vachakam
vachakam

എന്തായാലും പ്രശാന്ത് പറഞ്ഞ തീം വളരെ ഇഷ്ടപ്പെട്ടതായി രണ്‍വീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡോണ്‍ 3 എന്ന ഫറാന്‍ ആക്തര്‍ ചിത്രത്തിന്‍റെ ഷൂട്ടിലേക്ക് കടക്കുകയാണ് രണ്‍വീര്‍.

അതിന് ശേഷം രജനികാന്ത് ലോകേഷ് ചിത്രത്തില്‍ ഒരു ക്യാമിയോ വേഷത്തില്‍ രണ്‍വീര്‍ എത്തുന്നുണ്ടെന്നാണ് വിവരം.

പിന്നാലെ ശക്തിമാന്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും എന്നാണ് വിവരം. അതിനാല്‍ തന്നെ ഇപ്പോള്‍ യെസ് പറഞ്ഞാലും രണ്ട് കൊല്ലത്തിനുള്ളിലെ ചിത്രം നടക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam