കണ്ടതെല്ലാം മായ! മഞ്ഞുമ്മൽ ബോയ്സ് വിഎഫ്എക്സ് വീഡിയോ പുറത്ത്

JULY 24, 2024, 10:12 AM

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരത്തിന്റെ സംവിധാനത്തിൽ സൗബിൻ ഷാഹി‍‍‌ർ, ശ്രീനാഥ് ഭാസി, ​ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൽ, ചന്തു, ജൂനിയർ ലാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി ബോക്സ് ഓഫീസിൽ റെക്കോ‍‍ർഡിട്ട ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 

 സിനിമ തിയേറ്ററിൽ നിന്നും ഒടിടിയിൽ സ്ട്രീമിങ്ങ് തുട‌രുമ്പോൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ​ഗുണ കേവ്  എങ്ങനെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ചുവെന്ന് കാട്ടുന്ന ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

 സുഭാഷിനെ രക്ഷിക്കുന്ന സീനുകളും ​സെറ്റിട്ട ​ഗുണാകേവും ഉൾപ്പടെയുള്ളവയ്ക്ക് നൽകിയ വിഎഫ്എക്സുകളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ അണിയറ പ്രവർത്തകർക്ക് കയ്യടിച്ച് കൊണ്ട് സിനിമാസ്വാദകരും രം​ഗത്ത് എത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

മഞ്ഞുമ്മേൽ ബോയ്സ് - VFX ബ്രേക്ക്ഡൗൺ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. എ​ഗ് വൈറ്റ്  വിഎഫ്എക്സ് എന്ന കമ്പനിയാണ്  വിഎഫ്ക്സ് ചെയ്തിരിക്കുന്നത്. തൗഫീക് ഹുസൈൻ ആണ് വിഎഫ്എക്സ് സൂപ്പർവൈസർ. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായും ടീമിനെ പ്രശംസിച്ചും രം​ഗത്ത് എത്തിയരിക്കുന്നത്. 'നല്ലത് പോലെ പണി അറിയാം മലയാളിക്ക്', എന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. 

തിങ്ക് മ്യൂസിക്കിന്റെ യൂട്യബ് ചാനലിലൂടെയാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, സിനിമയിലെ 'നെബുലകൾ' എന്ന പാട്ടിന്റെ ബാക്ക്​ഗ്രൗണ്ടിൽ പുറത്തിറക്കിയിരിക്കുന്നത്. നിരവധി അപകടങ്ങളെ തുടർന്ന് പ്രവേശനം നിഷേധിച്ചിരുന്ന ​കൊടൈക്കാനാലിലെ ​പ്രശസ്തമായ ​ഗുണ കേവ് മഞ്ഞുമ്മൽ ബോയ്സിന്റെ ചിത്രീകരണത്തിന് വേണ്ടി തുറന്നു കൊടുത്തിരുന്നു. എന്നാൽ എല്ലാ ഭാ​ഗവും ചിത്രീകരിക്കാൻ സാധിക്കാത്തതിനാലും ഡെവിൾസ് കിച്ചണടക്കം ഭീകരത നിറഞ്ഞ വിഷ്വൽസ് കാട്ടിയത് വിഎഫ്എക്സിന്റെ സഹായത്തോടെയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam