രൺബീർ കപൂർ നായകനായ ബ്ലോക്ക്ബസ്റ്റർ ആനിമലിന്‍റെ ഇന്ത്യയിലെ ലൈഫ് ടൈം കളക്ഷനെ മറികടന്ന് അമർ കൗശിക്ക് സംവിധാനം ചെയ്ത ഹൊറർ-കോമഡി ചിത്രം സ്ട്രീ 2. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ചിത്രം മൂന്നാം വാരാന്ത്യത്തിന് ശേഷം തിങ്കളാഴ്ച 6.5 കോടി രൂപയാണ് നേടിയത്.
സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ സൃഷ്ടിച്ച 505 കോടിയുടെ ആജീവനാന്ത റെക്കോർഡ് മറികടന്ന്, ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ട്രീ 2 19 ദിവസത്തെ 508 കോടി രൂപയായി ഇന്ത്യന്‍ കളക്ഷന്‍ ഉയര്‍ത്തി. ആഗോളതലത്തിൽ, സ്‌ട്രീ 2 700 കോടി രൂപ നേടിയെന്നാണ് വിവരം.
1000 കോടിയിലധികം നേടിയ കൽക്കി 2898 എഡിക്ക് പിന്നിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഇന്ത്യന്‍ സിനിമയിലെ ഗ്രോസറായി സ്ട്രീ 2 മാറി. ബജറ്റ് വച്ച് നോക്കിയാല്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് എന്നും പറയാം.
സ്ട്രീ 2 ബോക്‌സ് ഓഫീസിൽ ഇതേ കുതിപ്പ് തുടര്‍ന്നാല്‍ കൂടുതൽ റെക്കോർഡുകൾ തകർക്കാൻ സാധ്യതയുണ്ട്. എസ്എസ് രാജമൗലിയുടെ ബാഹുബലി 2: ദി കൺക്ലൂഷന്‍, പഠാന്‍, ഗദർ 2 എന്നിവയുടെ ഇന്ത്യന്‍ കളക്ഷന്‍ റെക്കോഡ് സ്ട്രീ 2 ഈ ആഴ്ച തകര്‍ത്തേക്കും.
ശ്രദ്ധ കപൂര്‍ നായികായി എത്തു സ്ട്രീ 2വിന്‍റെ ബജറ്റ് 50 കോടിയാണ്. ഈ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപഠിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്.
ബോളിവുഡില്‍ ഒരു കോമഡി ഹൊറര്‍ ചിത്രമായിട്ടാണ് സ്ട്രീ 2 ഒരുക്കിയിരിക്കുന്നത്. തിരക്കഥ നിരെണ്‍ ഭട്ടാണ്. 2018 ല്‍ ഇറങ്ങിയ സ്ട്രീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് സ്ട്രീ 2. രാജ്‍കുമാര്‍ റാവുവും ശ്രദ്ധ കപൂറായിരുന്നു അതിലേയും താരങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്