റിറീലിസിനൊരുങ്ങി മമ്മൂട്ടി ചിത്രം വല്യേട്ടൻ 

SEPTEMBER 2, 2024, 9:57 AM

റിറീലിസിനൊരുങ്ങി മമ്മൂട്ടി ചിത്രം വല്യേട്ടൻ.  ഈ മാസം പകുതിയോടെയോ അവസാനമോ റിലീസ് ചെയ്യുമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ. ഒക്ടോബറിൽ ആകും റിലീസ് എന്നും പറയപ്പെടുന്നുണ്ട്. 

ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ഷാജി കൈലാസ്- രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം പുത്തൻ ദൃശ്യമികവിന്റെ അകമ്പടിയോടെ തിയറ്റിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും. 

ശ്രീ മൂവിസിന്റെ മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് വല്ല്യേട്ടന്റെ ഫോർകെ വെൽഷൻ റിലീസ് ചെയ്യുന്നത്. 

vachakam
vachakam
vachakam

2000ൽ റിലീസ് ചെയ്ത് കേരളക്കരയിൽ ആകെ ഓളം സൃഷ്ടിച്ച ചിത്രമാണ് വല്യേട്ടൻ. മോഹൻലാലിന്റെ നരസിം​​ഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഏത് പടം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഷാജി കൈലാസ്. 

ഏറെ നാളത്തെ ചർച്ചകൾക്കും ആശയങ്ങൾക്കും ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാമെന്ന് ഷാജി തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം സായി കുമാർ, സിദ്ദിഖ്, മനോജ്‌ കെ. ജയൻ, ശോഭന, പൂർണ്ണിമ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം, അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവരാണ് നിർമിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam