ജോറാം ചലച്ചിത്ര നിർമ്മാതാവ് ദേവാശിഷ് മഖിജ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ ഗാന്ധാരിയിൽ നായികയായി തപ്‌സി പന്നു. ഒരു ആക്ഷൻ ത്രില്ലർ ആണ് ഗാന്ധാരി.
ചിത്രത്തിനായി, തപ്‌സി വീണ്ടും എഴുത്തുകാരിയും നിർമ്മാതാവുമായ കനിക ധില്ലനുമായി കൈകോർക്കുന്നു. ഞാനും കനികയും ഒരുമിച്ച് ഒരു സിനിമയിൽ പ്രവർത്തിക്കുമ്പോൾ സംഭവിക്കുന്ന ഒരു പ്രത്യേകതരം മാന്ത്രികതയുണ്ട്, ഗാന്ധാരിയിലൂടെ താൻ പുതിയ വൈകാരിക ആഴങ്ങളിലേക്ക് കടക്കുകയാണെന്ന് തപ്‌സി പറഞ്ഞു.
“ഈ തീവ്രമായ കഥാപാത്രത്തെ പര്യവേക്ഷണം ചെയ്യുന്നതിൽ ഞാൻ ത്രില്ലിലാണ്. ഒൻപത് വർഷം മുമ്പ് ആണ് ഞാനൊരു ആക്ഷൻ ചെയ്തത്.
എന്നെ അതിലേക്ക് തിരികെ കൊണ്ടുവരികയും പുതിയ വഴികളിൽ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു സ്ക്രിപ്റ്റിനായി ഞാൻ കാത്തിരിക്കുകയാണെന്നും തപ്‌സി പറഞ്ഞു. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്