അന്യൻ 2 വരുമോ? സൂചന നല്‍കി ചിയാൻ വിക്രം

SEPTEMBER 11, 2024, 11:22 AM

2005ൽ പുറത്തിറങ്ങിയ അന്യൻ ചിയാൻ വിക്രമിൻ്റെ കരിയറിലെ വഴിത്തിരിവായിരുന്നു. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.

2021ൽ രൺവീർ സിങ്ങിനെ നായകനാക്കി അന്യൻ്റെ ഹിന്ദി റീമേക്ക് ശങ്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷം താൻ ചിത്രത്തിൽ നിന്ന് പിന്മാറുകയാണെന്ന് ശങ്കർ അറിയിച്ചു. 

ഇപ്പോഴിതാ അന്യൻ 2-നെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് വിക്രം. രണ്‍വീറിനെ വച്ച്‌ അന്യൻ ഹിന്ദി റീമേക്ക് കാണാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു വിക്രമിനോട് അഭിമുഖത്തില്‍ ചോദിച്ചത്.

vachakam
vachakam
vachakam

 'ഇതിനെക്കുറിച്ച് ശങ്കറിനോട് ചോദിക്കുന്നതാണ് നല്ലത്. എന്നെ വച്ച്‌ അദ്ദേഹം രണ്ടാം ഭാഗം ഒരുക്കേണ്ടതായിരുന്നു'. അതേസമയം രണ്‍വീറിനെ നായകനാക്കി അന്യൻ റീമേക്ക് ഒരുക്കുന്നതിനെ വിക്രം സ്വാഗതം ചെയ്യുകയും ചെയ്തു. രണ്‍വീർ തന്റെ നല്ലൊരു അനിയനാണെന്നും ഒരു താരമെന്ന നിലയിലും തനിക്ക് അദ്ദേഹത്തെ ഇഷ്ടമായതു കൊണ്ടും രണ്‍വീർ അഭിനയിക്കുന്ന പതിപ്പ് കാണാൻ ആഗ്രഹമുണ്ടെന്നും വിക്രം പറഞ്ഞു. 

അതേസമയം അന്യന്റെ നിർമാതാവ് ഓസ്‌കർ രവിചന്ദ്രന്റെ എതിർപ്പിനെ തുടർന്നാണ് ശങ്കറിന് അന്യൻ ഹിന്ദി പതിപ്പ് ഉപേക്ഷിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകള്‍. രണ്‍വീറിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം നിർമ്മിക്കാനിരുന്നത് ജയന്തിലാല്‍ ഗദയായിരുന്നു. എന്നാല്‍ അന്യന്റെ പകർപ്പവകാശം തനിക്കാണെന്നായിരുന്നു ഓസ്‌കാർ രവിചന്ദ്രൻ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam