പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന്റെ വിതരണവകാശം സ്വന്തമാക്കി തെലുങ്ക് താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷന്‍ ഹൗസ്.
റാണയുടെ കമ്പനിയായ സ്പിരിറ്റ് മീഡിയയാണ് ഇന്ത്യയുടെ കാനിലെ അഭിമാനമായ ചിത്രത്തെ ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കുന്നത്.
'ലോകമെങ്ങും ഉള്ള ചലച്ചിത്രോത്സവങ്ങളില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു ചിത്രം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന്റെ ത്രില്ലിലാണ് ഞങ്ങള്‍' എന്നാണ് റാണ ഇതേ കുറിച്ച് വെറൈറ്റിയോട് പ്രതികരിച്ചത്.
ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇന്ത്യന്‍ ചിത്രമാണ്. പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂണ്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. 1994-ന് ശേഷം ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു സിനിമ ഇത്തരത്തില്‍ കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരവും ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്