സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗ്ദോസ് സംവിധനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ 'സിക്കന്ദറി'ൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടി രശ്മിക മന്ദാന ചിത്രത്തിൽ നായികയായി അഭിനയിക്കുമ്പോൾ, ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി നടി കാജൽ അഗർവാളും എത്തുന്നു.
നേരത്തെ വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ തുപ്പാക്കിയിലും കാജൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ച 'ഇന്ത്യൻ 2' എന്ന ചിത്രത്തിലാണ് കാജൽ അഗർവാളിനെ അവസാനമായി കണ്ടത്.
സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദർ' 2025 ഈദിന് പ്രദർശനത്തിനെത്തും.
സത്യരാജ്, പ്രതീക് ബബ്ബർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 400 കോടിയുടെ വൻ ബജറ്റിൽ പോർച്ചുഗലിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും ചിത്രീകരിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്